Categories: CinemaGossips

തലക്ക് മുന്നിൽ തരിപ്പണമായി ദളപതി; തമിഴ്‌നാട് ബോസ്‌ഓഫീസ് തൂക്കിയടിച്ച് തുനിവ്‌, ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്..!!

പൊങ്കൽ റിലീസ് ക്ലാഷ് തമിഴ്‌നാട്ടിൽ തലയും ദളപതിയും നേർക്കുനേർ വന്നപ്പോൾ വിജയം നേടിയത് അജിത്. തല അജിത് നായകനായി എത്തിയ തുനിവും ദളപതി വിജയ്‌ നായകനായി എത്തിയ വാരിസും ആണ് ഇന്നലെ റിലീസ് ചെയ്തത്. വമ്പൻ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിൽ വമ്പൻ മേൽക്കോയ്മ നേടിയിരിക്കുന്നത് അജിത് തന്നെയാണ്.

വിജയ്‌ നേടും എന്നുള്ള വാഗ്‌വാദങ്ങൾ തകർത്തുകൊണ്ടാണ് അജിത് വമ്പൻ ബോക്സ് ഓഫീസ് മുന്നേറ്റം നടത്തിയത്. എച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആയിരുന്നു തുനിവ്‌. ബാങ്ക് കൊള്ളയുടെ ഇതിവൃത്തത്തിൽ എത്തിയ ചിത്രത്തിൽ നായിക ആയി എത്തിയത് മഞ്ജു വാര്യർ ആയിരുന്നു.

മങ്കാത്തയ്ക്ക് ശേഷം നെഗറ്റീവ് ഷെയ്ഡ് ഉള്ള വേഷത്തിൽ ആയിരുന്നു അജിത് ചിത്രത്തിൽ എത്തിയത്. എന്നാൽ വംശി പഢിപ്പിള്ളി സംവിധാനം ചെയ്ത വാരിസ് എത്തിയത് വിജയ്‌ ചിത്രങ്ങളെ സ്ഥിരം ക്ലിഷേ കഥ പറഞ്ഞുകൊണ്ട് തന്നെ ആയിരുന്നു. വലിയ കുടുംബത്തിൽ ഉള്ള ജനനവും അവിടെ നിന്നും സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കുന്ന മകൻ അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റു നടത്താൻ വരുന്നതും ഒക്കെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.

എന്തായാലും ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ വാരിസ് തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും നേടിയത് പന്തോമ്പത് കോടി നാൽപ്പത് ലക്ഷം രൂപയാണ്. എന്നാൽ അജിത് ചിത്രം തുനിവ്‌ നേടിയത് ഇരുപത്തിനാലു കോടി അറുപത് ലക്ഷം രൂപയാണ്.

വമ്പൻ പ്രൊമോഷൻ ചെയ്താണ് വിജയ്‌ ചിത്രം എത്തിയത് എങ്കിൽ സാധാരണ പോലെ തന്നെ തുനിവിന്റെ പ്രൊമോഷൻ അടക്കം ചെയ്യാൻ അജിത് എങ്ങും എത്തിയിരുന്നില്ല. തമിഴ്നാട് ചാനൽ റിപ്പോർട്ട് പ്രകാരം അഞ്ച് ശതമാനം കൂടുതൽ തീയറ്ററുകൾ നേടിയത് അജിത് ചിത്രം തുനിവ്‌ ആയിരുന്നു.

കൂടാതെ താരങ്ങളുടെ ചിത്രം രാവിലെ ഒരുമണി മുതൽ ഷോ ആരംഭിച്ചിരുന്നു. ഒരു ടിക്കറ്റിനു ആയിരം മുതൽ ആയിരത്തിയഞ്ഞൂറു വരെ ഒക്കെ ആയിരുന്നു വില നിലവാരം. ഐഎംഡിബി റിപ്പോർട്ട് പ്രകാരം തമിഴകത്തിലെ ബോക്സ് ഓഫീസ്സ് രാജാവ് അജിത് തന്നെയാണ്. ഇതുവരെ ഉള്ള കളക്ഷൻ റിപ്പോർട്ട് പ്രകാരം വലിമയ് ആണ് ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് നേടിയ തമിഴ്ചിത്രം.

മുപ്പത്തിയേഴ് കോടിയോളം ആയിരുന്നു ആദ്യ ദിനത്തിൽ വലിമയി നേടിയത്. വിജയ്‌ ചിത്രം സർക്കാർ ആണ് രണ്ടാം സ്ഥാനത്തിൽ ഉള്ളത്. ചിത്രം ആദ്യ ദിനം നേടിയതിന് മുപ്പത് കോടി രൂപയാണ്. 2019 അജിത് ചിത്രം വിശ്വാസവും രജനികാന്ത് ചിത്രം പേട്ടയും ഒന്നിച്ച് എത്തിയപ്പോഴും വിജയം നേടിയത് അജിത് ആയിരുന്നു.

പതിനാറു കോടിയോളം ആയിരുന്നു അന്ന് അജിത് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തമിഴ്‌നാട്ടിൽ തലയുടെ കോട്ട തകർക്കാൻ വിജയ്ക്ക് കഴിഞ്ഞില്ല എങ്കിൽ കൂടിയും ഇന്ത്യയിൽ മുഴുവൻ നോക്കുമ്പോൾ വിജയ്‌ ആണ് കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

7 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

7 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago