മോഹൻലാൽ ആരാധകർ ഏറെ സന്തോഷത്തിൽ ആണ് ഇപ്പോൾ. ഒക്ടോബർ 25 മുതൽ കേരളത്തിൽ തീയറ്ററുകൾ തുറക്കുന്നതോടെ മോഹൻലാൽ നായകനായ ഒട്ടേറെ ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. മരക്കാർ വമ്പൻ ചിത്രം ആയതോടെ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകരിൽ നിന്നും വരുന്ന റിപോർട്ടുകൾ.
എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി , ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ എന്നിവ നേരത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 5 മോഹൻലാൽ ജോയിൻ ചെയ്ത ചിത്രം ആണ് എലോൺ. ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ എല്ലാം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്.
എന്നാൽ വലിയ ഇടവേളക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് എലോൺ. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് വെറും 17 ദിവസങ്ങൾ കൊണ്ട് പൂർത്തി ആക്കി എന്നാണ് ഷാജി കൈലാസ് പറയുന്നത്. വളരെ ചിട്ടയോടെയും കൃത്യതയോടെയും ആണ് ചിത്രീകരണം ഇത്രയും വേഗം പൂർത്തി ആക്കാൻ കഴിഞ്ഞത്.
വമ്പൻ ചിത്രങ്ങൾക്ക് ഇടയിൽ മോഹൻലാൽ നായകനായി ഇത്രയും വേഗത്തിൽ ഷൂട്ടിംഗ് പൂർത്തി ആയ സിനിമ കൂടി ആണ് എലോൺ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ വാരം എത്തിയത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രാജേഷ് ജയറാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
റെഡ് ചില്ലിസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന സിനിമ കൂടിയാണ് എലോൺ. ചിത്രീകരണം പൂർത്തിയായ വിവരം സംവിധായകൻ ഷാജി കൈലാസ് ഫേസ് ബുക്കിൽ കൂടിയാണ് സിനിമ പൂർത്തിയായ സന്തോഷം അറിയിച്ചത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ…
ഇന്ന് പതിനേഴാം ദിവസം. എലോൺ പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…