ഭീഷ്മയോട് അങ്ങനെ ചെയ്യല്ലേ.. അപേക്ഷയുമായി അമൽ നീരദ്; പിന്തുണയുമായി ആരാധകരും..!!

328

മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം ആദ്യ ദിനം പിന്നിടുന്നത്. എന്നാൽ അടുത്ത കാലത്തിൽ സിനിമകൾ നേരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ മൊബൈൽ വഴി ഷൂട്ട് ചെയ്തു യൂട്യൂബ്, വാട്സാപ്പ് അടക്കമുള്ള മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക എന്നുള്ളത്.

അത്തരത്തിൽ വമ്പൻ ട്രോളുകൾ അടക്കം വാങ്ങിയ ചിത്രമാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ രംഗങ്ങൾ പുറത്തുവിട്ട് ആയിരുന്നു സിനിമയെ ഡിഗ്രിയ്ഡ് ചെയ്തത്. അതുപോലെ തന്നെ മോഹൻലാൽ ചിത്രം ആറാട്ടിലെ ഒട്ടുമിക്ക രംഗങ്ങളും ക്ലൈമാക്സ് സസ്‌പെൻസും അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

masmmootty bheeshma parvam

ഇപ്പോൾ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയറ്ററുകളിൽ എത്തുമ്പോൾ അഭ്യർത്ഥനയുമായി എത്തുകയാണ് ചിത്രത്തിന്റെ നിർമാതാവും സംവിധാകയനുമായ അമൽ നീരദ്. മഹാമാരി കാലത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഞങ്ങൾ ഈ ചിത്രം ചിത്രീകരണം പൂർത്തിയാക്കിയത്.

എല്ലാ തികവോടും കൂടിയ സിനിമ തീയറ്ററുകളിൽ കാണണം. മൊബൈൽ ഫോൺ വഴി ചിത്രീകരണം നടത്തി ചിത്രത്തിന്റെ ഭാഗങ്ങൾ അപോൾഡ് ചെയ്യരുത് എന്നുള്ളത് അഭ്യർത്ഥനയും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള അപേക്ഷയുമായി കരുതണം. ദയവായി സിനിമ തീയറ്ററിൽ മാത്രം കാണൂ എന്നും അമർ നീരദ് പറയുന്നു.

You might also like