മലയാളത്തിലെ ഏറ്റവും വലിയ നിർമാണ കമ്പിനിയായ ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ആണ് ഇപ്പോൾ ചാനലുകളിൽ അടക്കം ചൂടുള്ള ചർച്ച.
മരക്കാർ റിലീസ് ആയി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുമ്പോൾ ഇനി ആശിർവാദിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഒടിടിയിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നുള്ള സൂചനകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നൂറുകോടിയിൽ വരുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോഹൻലാൽ സിനിമ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പം മഞ്ജു വാര്യർ , സുനിൽ ഷെട്ടി , പ്രണവ് മോഹൻലാൽ , പ്രഭു , കീർത്തി സുരേഷ് , അടക്കം വലിയ താരനിരയാണ് ഉള്ളത്. ഈ സിനിമ തീയറ്ററിലേക്ക് എത്തണം എങ്കിൽ നാൽപ്പത് കോടി തീയറ്റർ അഡ്വാൻസ് നൽകണം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.
കൂടാതെ മറ്റു സിനിമകൾ മൂന്നു ആഴ്ച റീലീസ് ചെയ്യാൻ പാടുള്ളതുമല്ല. എന്നാൽ ഇത്തരത്തിൽ കണിശമായ നിബന്ധനകൾ വെച്ചതോടെ ഫിയോക്ക് പ്രതിനിധികളും ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ച പരാജയമായി മാറി.
എന്നാൽ മോഹൻലാൽ സിനിമ മരക്കാർ ആമസോൺ പ്രൈം വാങ്ങുകയും ഒപ്പം ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം വാങ്ങുകയും ചെയ്താലും ആന്റണി പെരുമ്പാവൂരിന് നഷ്ടം വരുന്നത് 7 കോടിയോളം രൂപ ആണെന്ന് സുരേഷ് കുമാർ പറയുന്നത്.
അതുകൊണ്ടു തന്നെ ആ നഷ്ടം നികത്തണം എങ്കിൽ മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി , ട്വൽത്ത് മാൻ , എലോൺ തുടങ്ങിയ സിനിമകളും ഓൺലൈൻ റിലീസ് ആയി നൽകേണ്ടി വരുമെന്ന് ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച് സുരേഷ് കുമാർ പറയുന്നത്.
ഇ ചിത്രങ്ങൾ കൂടി ഒടിടി റിലീസ് ആയി എത്തിയാൽ തീയറ്ററുടമകൾക്ക് വലിയ നഷ്ടം തന്നെ ആയിരിക്കും ഉണ്ടാവുക.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഇനിഷ്യൽ കളക്ഷൻ നേടി കൊടുക്കാൻ കഴിയുന്ന താരമാണ് മോഹൻലാൽ. എന്നാൽ ആന്റണി പെരുമ്പാവൂർ തീയറ്ററുമകളുടെ സംഘടനയിൽ നിന്നും രാജി വെക്കാൻ തീരുമാനം അറിയിച്ചത് അടക്കമുള്ള തീരുമാനങ്ങൾ വന്നതോടെ ഇനിയൊരു മോഹൻലാൽ ആശിർവാദ് സിനിമ തീയറ്ററിൽ കാണാൻ കഴിയുമോ എന്നുള്ള ആശങ്ക മോഹൻലാൽ ആരാധകർക്കും ഉണ്ട്.
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…