ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നായകനായി പുത്തൻ ചിത്രം എത്തുന്നു എന്നുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. വെറും മൂന്നു ചിത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും മലയാളത്തിൽ മികച്ച താര മൂല്യം ഉള്ള നടൻ ആയി പ്രണവ് മാറിക്കഴിഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്റെ വിജയത്തിൽ കൂടി പ്രണവ് എന്ന നടന്റെ ഗ്രാഫ് മികച്ച രീതിയിൽ ഉയർന്നു എന്ന് വേണം പറയാൻ. ഇപ്പോൾ ഏറെ കാലങ്ങൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടി പ്രണവ് മോഹൻലാൽ വീണ്ടും നായകനായി എത്തുന്നു എന്നുള്ള വിവരങ്ങൾ ആണ് വരുന്നത്.
2020 ൽ പുറത്തിറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിന് ശേഷം ആണ് അൻവർ റഷീദ് വീണ്ടും സംവിധാനം ചെയ്യുന്നത്. അതെ സമയം പ്രണവ് മോഹൻലാൽ ചിത്രത്തിന് വേണ്ടി സൂപ്പർ ഹിറ്റ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു എന്നാണ് അറിയുന്നത്.
ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ആയിരിക്കും പ്രണവ് മോഹൻലാലിന്റേത്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായി ഇല്ല എങ്കിൽ കൂടിയും ചിത്രത്തിന്റെ കൂടുതൽ കൂടുതൽ വിവരങ്ങൾ ആണ് താരങ്ങളുമായി അടുത്ത് നിൽക്കുന്നവരിൽ നിന്നും പുറത്തു വരുന്നത്.
ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാത്ത പേരിടാത്ത ചിത്രത്തിൽ നസ്രിയ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ കാളിദാസ് ജയറാം ഈ ചിത്രത്തിൽ നായിക ആയി എത്തും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. റെക്സ് വിജയൻ ആണ് ചിത്രത്തിന് ആയി സംഗീതം ഒരുക്കുന്നത്.
ഉസ്താദ് ഹോട്ടൽ , വരത്തൻ , പറവ ൩ന്നി ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം ചെയ്ത ലിറ്റിൽ സ്വയംപ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അൻവർ റഷീദ് തന്നെ ആയിരിക്കും ചിത്രം നിർമ്മിക്കുക. പ്രവീൺ പ്രഭാകർ ആയിരിക്കും ചിത്രത്തിന്റെ എഡിറ്റർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…