തീയറ്ററുകൾ തുറന്നതോടെ വമ്പൻ വിവാദങ്ങൾ ആണ് ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്നത്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസ് സംബന്ധിച്ച ചർച്ചകളും വിവാദങ്ങൾക്കും ശേഷം ഇപ്പോൾ മരക്കാർ എവിടെ ആയിരിക്കും റിലീസ് ചെയ്യുക എന്നുള്ളതിന് അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞട്ടില്ല.
എന്നാൽ കേരളത്തിലെ ആദ്യ ഫോർ കെ തീയറ്ററും കേരളത്തിലെ ഏറ്റവും മികച്ച ശബ്ദ മിശ്രണം അടക്കമുള്ള നിലവാരമുള്ള തീയറ്റർ ആയ ഏരീസ് പ്ലസ് അടച്ചു പൂട്ടുകയാണ് എന്ന് ഉടമസ്ഥൻ സോഹൻ റോയ് പറയുന്നു. നിർമാതാക്കളുടെ സംഘടനയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സംഭവം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്റ്റാർ എന്ന മലയാളം സിനിമ മോശം ആണെന്ന് ഏരീസ് പ്ലസ് ജീവനക്കാർ വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞതോടെ ആണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ ഏരീസ് പ്ലസിൽ ഇനി മലയാളം സിനിമകൾ വേണ്ട എന്നുള്ള തീരുമാനം ഉണ്ടായത്.
മലയാള സിനിമകൾ റിലീസ് ഉണ്ടാവില്ലാത്ത സാഹചര്യത്തിൽ ആണ് തീയറ്റർ അടച്ചു പൂട്ടുന്നത് എന്ന് സോഹൻ റോയ് പറയുന്നു. അഡ്വാൻസ് കൊടുത്ത ചിത്രങ്ങളുടെ അഡ്വാൻസ് തുക അടക്കം തിരികെ വാങ്ങി എന്നും സോഹൻ റോയ് പറയുന്നു.
എന്നാൽ സംഘടനാ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും എന്നാൽ ചില നിർമാതാക്കൾ എടുത്ത തീരുമാനം ആണെന്ന് നിർമാതാക്കളുടെ അസോസിയേഷൻ പറയുമ്പോൾ ഇത് ഒന്നോ രണ്ടോ ആളുകൾ വെച്ച് എടുത്ത തീരുമാനം അല്ല എന്നാണ് സോഹൻ റോയ് പറയുന്നത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…