കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയ ലോകത്തിൽ ഉള്ള വിസ്മയമാണ് മോഹൻലാൽ. നടനായി ലോകം കീഴടക്കിയ മോഹൻലാൽ ഗായകനായും നിർമാതാവ് ആയും ഒക്കെ മലയാള സിനിമയിൽ തിളങ്ങിയപ്പോൾ ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നമായ സംവിധാനത്തിന്റെ പണിപ്പുരയിലാണ്.
മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ സാധാരണ ഒരു കൊമേർഷ്യൽ ചിത്രത്തിന് അപ്പുറം നിൽക്കുന്ന ഒരു സിനിമയാണ് മോഹൻലാൽ ചെയ്യുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന സിനിമയിൽ നായകനായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. അതോടൊപ്പം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സംവിധാനം എന്ന ആഗ്രഹം മോഹൻലാലിൻറെ മനസിലേക്ക് എത്തിയിട്ട് രണ്ടര വര്ഷമായി എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. അദ്ദേഹം ഒന്ന് തീരുമാനിച്ചാൽ എത്ര കഷ്ടതകൾ സഹിച്ചു ആണെങ്കിൽ കൂടിയും നേടിയെടുക്കും എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇപ്പോൾ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ഒരു ദിവസം ചിലവാക്കുന്നത് 20 ലക്ഷം രൂപയോളം ആണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
ഹോളിവുഡ് നിലവാരത്തിലേക്ക് തന്നെയാണ് സിനിമ എത്തിക്കാൻ ശ്രമിക്കുന്നത്. 3 ഡിയിൽ ആണ് സിനിമ ചെയ്യുന്നത്. ഫോർട്ട് കൊച്ചിയിലെ ബ്രണ്ടൻ ബോട്ടിയാർഡ് ഹോട്ടലിൽ വെച്ച് മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് മഹാരാജാസ് കോളേജ് ലോ കോളേജ് കുമരകം നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രിൽ ഏഴ് മുതൽ ചിത്രീകരണം നടക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്നാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചത്. ത്രീഡിയിൽ ഒരുക്കന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. പല ഘട്ടങ്ങളിലായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയെടുക്കുന്ന ആളാണ് ലാൽ സാർ. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയിൽ വന്നിട്ട് കുറെ നാളുകൾ ആയി. ആന്റണി പെരുമ്പാവൂർ പറയുന്നു..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…