മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും വലിയ വിജയ ചിത്രമായി ഭീഷ്മ പർവ്വം മാറിക്കഴിഞ്ഞു. വമ്പൻ റിലീസുകൾ എത്തുന്നതോടെ ഈ വാരം മുതൽ സ്ക്രീനുകൾ കുറയുമെങ്കിലും കൂടിയും തീയറ്റർ റൺ അവസാനിക്കും മുന്നേ ഒരു റെക്കോർഡ് കൂടി മറികടക്കുകയാണ് മമ്മൂട്ടിയും ഭീഷ്മയും.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ ലഭിച്ച മമ്മൂട്ടി ചിത്രമാണ് നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് ടീം ഒന്നിച്ച ഭീഷ്മ പർവ്വം. വലിയ താര നിരയിൽ എത്തിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ലെന, ദിലീഷ് പോത്തൻ, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി വലിയ താരനിരയാണ് ഉള്ളത്.
ഇപ്പോൾ ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാം ചിത്രം എന്ന റെക്കോർഡ് മമ്മൂട്ടി നേടി ഇരിക്കുന്നത്. ഒന്നാം സ്ഥാനത്തിൽ മോഹൻലാൽ ചിത്രം ലൂസിഫർ ആണ്. രണ്ടാം സ്ഥാനത്തിൽ ഉണ്ടായിരുന്നത് മോഹൻലാൽ ചിത്രം പുലിമുരുകൻ ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ പുലിമുരുകനെ മറികടന്നാണ് ഭീഷ്മ പർവ്വം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ തന്നെയാണ് ഇത്തരത്തിൽ ഉള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഭീഷ്മ ഗൾഫിൽ നിന്നും മുപ്പത്തിയൊന്നു കോടി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അതെ സമയം പുലിമുരുകനും നേടിയത് മുപ്പത്തിയൊന്നു കോടിയാണ്. എന്നാൽ പ്രേക്ഷകർ ചിത്രം കാണാൻ എത്തിയതിൽ മമ്മൂട്ടിക്ക് മോഹൻലാൽ ചിത്രം പുലിമുരുകനെ മറികടക്കാൻ കഴിഞ്ഞട്ടില്ല. ലൂസിഫർ ഗൾഫിൽ നിന്നും നാൽപ്പത് കോടി നേടി എന്നാണ് റിപ്പോർട്ട്. ആറ് ലക്ഷം ആളുകൾ ആണ് ലൂസിഫർ ഗൾഫിൽ കണ്ടത്.
അതെ സമയം പുലിമുരുകൻ കണ്ടത് ഏകദേശം അഞ്ചര ലക്ഷം ആളുകൾ ആണ്. എന്നാൽ പതിനെട്ട് ദിവസങ്ങൾ കൊണ്ട് ഭീഷ്മ പർവ്വം കണ്ടത് മൂന്നു ലക്ഷത്തി തൊണ്ണൂറായിരം ആളുകൾ മാത്രമാണ് എന്ന് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. ഇത്രയും ആളുകൾ കുറവ് കണ്ടിട്ടും ഭീഷ്മ പുലിമുരുകനെ മറികടക്കാൻ കാരണം ഡോളറിൽ നിന്നും രൂപയിലേക്ക് കളക്ഷൻ മാറുമ്പോൾ ഉള്ള അന്നത്തെയും ഇന്നത്തെയും അന്തരം തന്നെയാണ്.
എന്നാൽ ആകെയുള്ള വിദേശ കളക്ഷനിൽ പുലിമുരുകനെ മറികടക്കാൻ ഇപ്പോഴും ഭീഷ്മക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു സത്യം അമ്പത് കോടിക്ക് മുകളിൽ ലൂസിഫർ നേടിയപ്പോൾ എന്നാൽ പുലിമുരുകൻ നേടിയത് മുപ്പത്തിയൊമ്പത് കോടി ആണെങ്കിൽ ഭീഷ്മ ഇതുവരെ നേടിയത് മുപ്പത്തിനാല് കോടി മാത്രമാണ് എന്നുള്ളതാണ് സത്യം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…