പത്ത് കൊല്ലത്തിനകത്ത് തീയറ്ററിൽ ഏറ്റവും ത്രസിപ്പിച്ച മമ്മൂട്ടി ചിത്രം; ഭീഷ്മയെ കുറിച്ച് മാധ്യമ പ്രവർത്തകൻ എഴുതിയ കുറിപ്പ് ഇങ്ങനെ..!!

149

എങ്ങനെ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുമ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാറിനു കരിയറിലെ ഏറ്റവും മികച്ച ഒരു ബോക്സ് ഓഫീസ് എൻട്രി ലഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി ഭീഷ്മ (bheeshma parvam) മാറും.

ഇപ്പോൾ മാധ്യമ പ്രവർത്തകൻ മനീഷ് നാരായണൻ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനെ കുറിച്ച് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി എന്ന താരത്തിൽ നിന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തീയറ്ററിൽ കണ്ട ഏറ്റവും മികച്ച ചിത്രമായി ആണ് ഭീഷ്മയെ വാഴ്ത്തുന്നത്. ചിത്രത്തിനെ കുറിച്ച് മനീഷ് നാരായണൻ എഴുതിയ കുറിപ്പ് ഇങ്ങനെ..

Bheeshma Parvam' movie review l Mammootty l Amal Neerad

പത്ത് കൊല്ലത്തിനകത്ത് തിയറ്ററില്‍ ഏറ്റവും ത്രസിപ്പിച്ചിരുത്തിയ മമ്മൂട്ടിപ്പടമാണ് ഭീഷ്മ.

‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’ എന്ന അതികാല്‍പ്പനികതയോട്, ‘ഏഴുപത്തിയൊന്നാണ് പ്രായം, ആ മൂപ്പും വീര്യവുമുള്ളൊരു പെര്‍ഫോര്‍മന്‍സ് ഇതാ വന്ന് കണ്ട് നോക്ക്’ എന്ന് തിരികെ തിരുത്തിപ്പറയാനാകുന്നൊരു വര്‍ധിതനടനം. അതാണ് ഭീഷ്മ.

മമ്മൂട്ടി സ്വയംപുതുക്കുന്നത് ഗാഡ്ജറ്റുകളുടെയോ ടെക്‌നോളജിയുടെയോ അപ്‌ഡേറ്റുകളിലല്ല, സ്വന്തം അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ഉറപ്പിച്ചുതരുന്നൊരു മൈക്കിളപ്പന്‍.

masmmootty bheeshma parvam

കൊവിഡ് കാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടിയാണ് ഏറ്റവും നീണ്ട ഇടവേളയിലേക്ക് പോയത്. കരിയറില്‍ ആദ്യമായി 275 ദിവസത്തിന് മുകളില്‍ അഭിനയത്തിന് വിശ്രമം നല്‍കിയ ബ്രേക്ക്. ആ അടച്ചിരിപ്പിന് ശേഷമുള്ള വരവ് മമ്മൂട്ടി എന്ന നടന്റെ പുതിയ വേര്‍ഷനുമായാണ്.

പാതി മാത്രം മുഖം തെളിയുന്ന ലൈറ്റിംഗിലും ക്യാമറ ആംഗിളിലും പോലും ആക്ടര്‍ മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ’മാണ് ഈ സിനിമ. മമ്മൂട്ടിക്കൊപ്പം ഒരു നിര അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സ്.

അമ്പത് കൊല്ലമായ ഗോഡ്ഫാദറിനും, അത്ര തന്നെ കൊല്ലമായി അഭിനയിക്കുന്ന മമ്മൂട്ടിക്കും ഒരേ സമയം ട്രിബ്യൂട്ടാകുന്നൊരു അമല്‍നീരദ് സിനിമ.

You might also like