അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഭീഷ്മ പർവ്വം. വമ്പൻ താരനിരയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കൊറോണ എന്ന മഹാമാരിക്ക് ശേഷം നൂറു ശതമാനം പ്രേക്ഷകരുമായി റിലീസ് ചെയ്ത ചിത്രം കൂടി ആണ് ഭീഷ്മ. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ പ്രേക്ഷകർ ഒഴുകിയെത്തിയ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ഭീഷ്മ പാര്വതിനു ഉണ്ട്.
ബിഗ് ബി എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടി അമൽ നീരദ് സഖ്യം ആദ്യമായി ഒന്നിച്ചപ്പോൾ മികച്ച ചിത്രം ആയിട്ടുകൂടി പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. ആ മനഃസ്ഥാപങ്ങൾ എല്ലാം തീർക്കുന്ന രീതിയിൽ ആണ് ഇപ്പോൾ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകർ സ്വീകരിച്ചത്. അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും വലിയ വിജയ ചിത്രവും ഭീഷ്മയാണ്.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം ഭീഷ്മ ലോക വ്യാപകമായി ടോട്ടൽ ബിസിനെസ്സ് നടത്തിയത് 115 കോടി ആണെന്ന് പറയുന്നു. തീയറ്റർ ഗ്രോസ്, സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, മാറ്റ് അവകാശങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഈ കളക്ഷൻ നേടിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ ഓൺലൈൻ റിലീസ് ആയി ചിത്രം എത്തുന്നതോടെ ചിത്രത്തിന്റെ തീയറ്റർ പ്രദർശനം അവസാനിക്കുകയാണ്. ചിത്രത്തിന് 23 കോടിയോളം രൂപയാണ് ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വഴി ലഭിക്കുന്നത്. 82 കോടിയോളം രൂപയാണ് ആഗോള കളക്ഷൻ നേടാൻ കഴിഞ്ഞത്.
മലയാളത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന മൂന്നാം ചിത്രമായി ഭീഷ്മ മാറി എങ്കിൽ കൂടിയും നൂറുകോടി ബോക്സ് ഓഫീസ് കളക്ഷൻ എന്ന മമ്മൂട്ടി ആരാധകരുടെ സ്വപ്നം സഫലമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. മമ്മൂട്ടി നായകനായി എത്തിയ ചിത്രങ്ങൾ ആണെങ്കിൽ കൂടിയും ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ അടക്കം മലയാളത്തിലെ യുവ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…