ആറാട്ട് എന്ന ചിത്രം മോഹൻലാൽ ചെയ്തത് എങ്കിൽ കൂടിയും യഥാർത്ഥത്തിൽ ബോക്സ് ഓഫീസ് ആറാട്ട് നടത്തിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ആണ്. മൈക്കിളും പിള്ളേരും തകർത്താടുകയാണ് തീയറ്ററുകളിൽ.
ആദ്യ പകുതിയിൽ മമ്മൂട്ടി ഗംഭീര പെർഫോമൻസ് ചെയ്യുകയും രണ്ടാം പകുതിയിൽ നിറഞ്ഞാടുന്നത് സൗബിൻ ഷാഹിറുമാണ്. മമ്മൂട്ടിയുടെ അസാമാന്യമായ സ്റ്റൈൽ , സുശീൽ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ , കാമറ , അമൽ നീരദിന്റെ ഗംഭീര സംവിധാനം എന്നിവ തന്നെയാണ് ചിത്രത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും നൽകുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ മൂന്നു ദിവസത്തെ ട്രാക്കിങ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയായ ഫ്രൈഡേ മാറ്റിനി. ആദ്യ ദിനം 1179 ട്രാക്ക് ചെയ്ത തീയറ്ററുകളിൽ നിന്നും ഭീഷ്മ പർവ്വം നേടിയത് 3.67 കോടി രൂപയാണ്.
257332 പേർ ആണ് ചിത്രം കണ്ടത്. അതെ സമയം ചിത്രം രണ്ടാം ദിനം നേടിയത് 2.60 കോടിയാണ്. 1000 ട്രാക്കിങ് തീയറ്ററുകളിൽ നിന്നും ആയിരുന്നു ഈ കളക്ഷൻ നേടിയത്. 184427 പേർ ആയിരുന്നു ചിത്രം കണ്ടത്. വെള്ളിയാഴ്ച മികച്ച നേട്ടത്തിലേക്ക് ആദ്യ ദിനം പോലെ എത്താൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും മൂന്നും ദിനത്തിൽ മികച്ച തേരോട്ടത്തിലേക്ക് തന്നെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പ് ചിത്രം എത്തുക ആയിരുന്നു.
മൂന്നാം ദിനത്തിലെ കേരളത്തിലെ ട്രാക്ക് ചെയ്ത കളക്ഷൻ റിപ്പോർട്ട് അനുസരിച്ചു 1206 ഷോകളിൽ നിന്നും 257815 പേര് ആണ് ചിത്രം കാണാൻ എത്തിയത്. ഇതിൽ നിന്നും 3.64 കോടി ആണ് ഭീഷ്മ നേടിയത്. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് ഒരുക്കിയ തിരക്കഥയിൽ അമൽ നീരദ് ആണ് ചിത്രം സംവിധാനം ചെയ്തത്.
മമ്മൂട്ടിക്ക് ഒപ്പം വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. സൗബിൻ ഷാഹിർ , ഷൈൻ ടോം ചാക്കോ , ശ്രീനാഥ് ഭാസി , ശ്രിന്ദ , വീണ നന്ദകുമാർ , ലെന , മാല പാർവതി എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്.
ഒടിയനെ ആറാടി വീഴ്ത്തി ഭീഷ്മ; ആദ്യ ദിനത്തിലെ ട്രാക്കഡ് കളക്ഷൻ റിപ്പോർട്ട് വന്നു..!!
സുപ്രീം സുന്ദർ ആണ് ചിത്രത്തിൽ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ ട്രാക്ക് ചെയ്ത കളക്ഷൻ 9.91 കോടി ആയപ്പോൾ ഞായറാഴ്ച കൂടി കഴിയുമ്പോൾ ചിത്രം കേരളത്തിൽ നിന്നും മാത്രം 20 കോടി എങ്കിലും നേടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം 50 കോടി ക്ലബ്ബിൽ കയറുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…