2007 ൽ അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു ബിഗ് ബി. മലയാള സിനിമക്ക് പുത്തൻ ദൃശ്യ അനുഭൂതി നൽകിയ ചിത്രം എന്നാൽ തീയറ്ററിൽ വലിയ വിജയമായി മാറിയില്ല. ഒപ്പം അന്ന് മമ്മൂട്ടി ആരാധകർ പോലും കൈവിട്ട ചിത്രമായിരുന്നു ബിഗ് ബി.
എന്നാൽ കാലം തെറ്റി വന്ന എന്ന ചിത്രം എന്ന നിലയിൽ പിന്നീട് സിനിമ ഗ്രൂപ്പുകളിൽ ചിത്രം വാഴ്ത്തപ്പെട്ടു. സിനിമ ചർച്ചകളിൽ വീണ്ടും വീണ്ടും ഇടം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പിന്നീട് സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു എങ്കിൽ കൂടിയും കുറച്ചേറെ വർഷങ്ങൾ ആയി.
എന്നാൽ അതിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചു എങ്കിൽ കൂടിയും അത് ബിഗ് ബിയുടെ രണ്ടാം ഭാഗമായിരുന്നില്ല മറിച്ച് ഭീഷ്മ എന്ന ചിത്രമായിരുന്നു. എന്നാൽ ബിഗ് ബിയുടെ പീക്വൽ വരുന്നു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മമ്മൂട്ടിയുടെ മകനും പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറുമായി ദുൽഖർ സൽമാൻ നായകനായി ആണ് ബിഗ് ബിയുടെ പീക്വൽ വരുന്നത് എന്നാണ് റിപ്പോർട്ട്.
മമ്മൂട്ടി അനശ്വരമാക്കിയ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ മുപ്പതാം വയസിൽ ഉള്ള കാലഘട്ടമാണ് കാണിക്കാൻ ഉദ്ദേശിക്കുന്നത് എന്നും മുംബൈ അധോലോക കഥ ആയിരിക്കും കാണിക്കാൻ ഉദ്ദേശിക്കുന്നതും എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിൽ മുപ്പത് വയസുള്ള ബിലാൽ ആയിട്ട് ആയിരിക്കും ദുൽഖർ സൽമാൻ എത്തുക. ചിത്രം വെബ് സീരിസ് ആയിട്ട് ആയിരിക്കും എത്തുക എന്നും അമൽ നീരദ് തന്നെ ആയിരിക്കും സീരിസ് ഒരുക്കുന്നത് എന്നും ഓ ടി ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തും എന്ന് റിപ്പോട്ടുകൾ വരുന്നുണ്ട്.
സീത രാമം അടക്കം പാൻ ഇന്ത്യൻ വിജയങ്ങൾ നേടിയതിൽ കൂടി ദുൽഖർ എന്ന താരം മലയാള സിനിമക്ക് അപ്പുറം വളർന്ന് കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ വിക്രം അടക്കമുള്ള ചിത്രങ്ങളിൽ കൂടി ഫഹദ് ഫാസിലും ഇപ്പോൾ പാൻ ഇന്ത്യൻ താരമായി നേട്ടമുണ്ടാക്കിയ ആൾ ആണ്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…