Categories: Cinema

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പുതിയ ഗാനം പുറത്ത്; ബിഗ് ബുൾ ലിറിക് വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ഡബിൾ സ്മാർട്ടിലെ ഏറ്റവും പുതിയ ഗാനം ‘ബിഗ് ബുൾ’ പുറത്ത്. നായകനായ റാം പൊത്തിനേനി, വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് എന്നിവർ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ഭാസ്കരഭട്ടല രവികുമാർ വരികൾ രചിച്ച ഈ മാസ്സ് ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്‌വി ചന്ദ്ര, സഞ്ജന കൽമാഞ്ചേ എന്നിവർ ചേർന്നാണ്. സഞ്ജയ് ദത്ത് ജീവൻ പകരുന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനം കൂടിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ‘ബിഗ് ബുൾ’. മണി ശർമയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സ്റ്റെപ് മാർ’, ‘മാർ മുന്താ ചോട് ചിന്ട’ എന്നീ ഡാൻസ് നമ്പറുകളും, ‘ക്യാ ലഫ്ഡ’ എന്ന പ്രണയ ഗാനവുമാണ് ഇതിനു മുൻപ് ഈ ചിത്രത്തിൽ നിന്നും റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങൾ.

അത് കൂടാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഡബിൾ സ്മാർട്ടിന്റെ മാസ്സ് ആക്ഷൻ ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. വലിയ കാൻവാസിൽ ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകിയത്. കാവ്യാ ഥാപ്പർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി ഡബിൾ സ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് വെള്ളിത്തിരയിലെത്തുക. ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ, റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ- ജിതേൻ ശർമ, സിഇഒ- വിഷ്ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റർടൈൻമെന്റ്, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആർഒ ശബരി.

News Desk

Recent Posts

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

3 days ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

3 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

4 weeks ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 month ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

2 months ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

2 months ago