മോഹൻലാൽ പൃഥ്വിരാജ് എന്നിവരെ പ്രധാന വേഷത്തിൽ എത്തിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്. ബറോസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ ആണ് ബ്രോ ഡാഡി.
ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഇന്നാണ് ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഫൺ മോഡിൽ എത്തുന്ന ചിത്രത്തിന്റെ കഥ എന്താണ് എന്നുള്ള യാതൊരു. വിവരവും ഇതുവരെയും പുറത്തു വിട്ടട്ടില്ല.
കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ആകാത്തതിനെ തുടർന്ന് ആറോളം ചിത്രങ്ങൾ ആണ് തമിഴ്നാട്ടിലും തെലുങ്കാനയിലുമായി ഷൂട്ടിംഗ് തുടങ്ങി ഇരിക്കുന്നത്. സ്റ്റൈലൻ ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ പൂജയ്‍ക്ക് നായികയായ കല്യാണി പ്രിയദര്ശനും എത്തിയിരുന്നു. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക.
പ്രധാന വേഷത്തിൽ എത്തുന്ന മോഹൻലാൽ സിനിമയിൽ ഉടൻ ജോയിൻ ചെയ്യും. കല്യാണിക്ക് പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം ചെയ്യുന്നത്.
സിദ്ധു പനയ്‍ക്കൽ ആണ് പ്രൊഡക്ഷൻ കട്രോളർ. എം ആർ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നേരത്തെ പറഞ്ഞിരുന്നു. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…