ഈ മാസം 11ന് ആണ് 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമായ രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തിന് തിരക്കഥാകൃത്തായ താൻ കൊടുത്ത 4 വര്ഷ കാലാവധി കഴിഞ്ഞു എന്നും ചിത്രീകരണം തടയണം എന്നും ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ കോടതിയിൽ നിന്നും അനുമതി വാങ്ങിയത്..
സംഭവം വെളിയിൽ ആയതോടെ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ, ഇത് തന്റെ മാത്രം പിഴവ് ആണെന്നും എത്രയും പരിഹാരം കാണും എന്നും പ്രസ്താവന ഇറക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് എംടിയുടെ വസതിയിൽ ശ്രീകുമാർ മേനോൻ എത്തുകയും ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചിത്രം തീർച്ചയായും നടക്കും എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സംവിധായകൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ;
“ഒടിയന്റെ തിരക്കുകൾ കാരണം ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് താൻ അദ്ദേഹത്തിന്റെ കണ്ടത്. ഒടിയൻ വിശേഷങ്ങൾ പങ്കു വെച്ചു. അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. രണ്ടാമൂഴത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചു സംസാരിച്ചു, നിയമ യുദ്ധം ഉണ്ടാവില്ല എന്നു തന്നെയാണ് പ്രതീക്ഷ, രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗം 2020 ലും രണ്ടാം ഭാഗം 2021ലും റിലീസ് ചെയ്യും”
കാത്തിരിക്കാം നമുക്ക് രണ്ടാമൂഴത്തിനായി…!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…