ഇന്ത്യൻ സിനിമ ലോക സിനിമയിൽ അഭിമാനമാകാൻ എത്തുന്ന മലയാള സിനിമ ആയിരുന്നു 1000 കോടി ബഡ്ജറ്റിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന രണ്ടാമൂഴം. ബി ആർഷെട്ടി നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു ഭീമന്റെ വേഷം ചെയ്യാൻ ഇരുന്നത്. ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം.
സിനിമ പൂർത്തിയാക്കുന്നതിന് തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ നൽകിയ കാലാവധി കഴിഞ്ഞു എന്നും സിനിമയുടെ ചിത്രീകരണം നിർത്തി വെക്കണം എന്ന് ആവശ്യപ്പെട്ടും എംടി കോടതിയിൽ നിന്നും അനുമതി വാങ്ങിയിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോനിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ ഇനി അയാളുമായി സഹകരിക്കില്ലെന്നുമാണ് തിരക്കഥയെഴുതിയ എം ടി വാസുദേവൻ നായർ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം.
കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും ശ്രീകുമാര്‍ മേനോന്‍ മറുപടി നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് കേസിനു പോയത്. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എം ടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവ രാമകൃഷ്ണന്‍ വ്യക്തമാക്കി.
മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ ആണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…