മോഹൻലാലിനെ വീഴ്ത്താൻ പതിനെട്ടടവും പയറ്റി ഫിയോക്ക്; മരക്കാരിനൊപ്പം 4 റിലീസുകൾ; ഫിയോക്കിന് രഹസ്യ പിന്തുണയുമായി പ്രമുഖ നിർമാതാക്കൾ..!!
മരക്കാർ റീലീസ് ആയാൽ മലയാളികൾക്ക് അഭിമാനമാകും എന്നാൽ സിനിമകൾ എത്തുന്നത് വഴി മാത്രം ജീവിതം മുന്നോട്ട് പോകുന്ന തീയറ്ററുകളിൽ ഒരു വിഭാഗം ആളുകൾക്ക് അതൊരു അപമാനമായി മാറും. അത്തരത്തിൽ ഉള്ള പ്രവർത്തികൾ തന്നെയാണ് ഇപ്പോൾ വന്നു കൊണ്ട് ഇരിക്കുന്നത്.
സാംസ്കാരിക മന്ത്രി നേരിട്ട് നടത്തിയ ചർച്ചയിൽ കൂടി സിനിമ റിലീസ് ചെയ്യുന്ന ഡേറ്റ് അടക്കം മന്ത്രി തന്നെ പ്രഖ്യാപിക്കുക ആയിരുന്നു. എന്നാൽ ആരൊക്കെ എന്തൊക്കെ ചെയ്താലും മരക്കാർ ഞങ്ങൾ തീയറ്ററുകളിൽ കളിപ്പിക്കില്ല എന്നുള്ള വാശിയിൽ തന്നെയാണ് ഫിയോക് സംഘടനാ.
ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ തന്നെ ആണ് ഇക്കാര്യം പലവട്ടം പരസ്യമായി പറഞ്ഞു കഴിഞ്ഞു. ആന്റണി പെരുമ്പാവൂർ കഴിഞ്ഞ നാല് വർഷക്കാലം ചെയർമാനും വൈസ് ചെയർമാനും ആയിരുന്ന സംഘടനാ തന്നെയാണ് അദ്ദേഹത്തിന് എതിരെ ഇപ്പോൾ പടപ്പുറപ്പാട് നടത്തുന്നത് എന്നുള്ളത് തന്നെയാണ് മറ്റൊരു വിരോധാഭാസം.
മലയാളത്തിൽ ആദ്യ 100 കോടിയുടെ അടുത്ത് മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആണ് മരക്കാർ. അമ്പത് കോടി കളക്ഷൻ തന്നെ അപൂർവ മായി നിക്കുന്ന മലയാള സിനിമയിൽ ആദ്യ 100 കോടി കളക്ഷൻ എന്ന സ്വപ്ന നേട്ടമുണ്ടാക്കിയത് മോഹൻലാൽ ആയിരുന്നു. പിന്നീട് 200 കോടി നേട്ടവും ഉണ്ടാക്കി.
എന്നാൽ അമ്പത് ശതമാനം ആളുകൾ മാത്രം തീയറ്ററിൽ എത്താൻ പാടുള്ളൂ എന്നുള്ള അവസ്ഥയിൽ ആണ് നഷ്ടങ്ങൾ ഉണ്ടായാലും അതിനെയെല്ലാം മറികടന്ന് മോഹൻലാൽ ചിത്രം മരക്കാർ എത്തുന്നത്.
എന്നാൽ ഫിയോക്ക് മരക്കാരെ വീഴ്ത്താൻ പതിനെട്ട് അടവുകളും പയറ്റുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു സത്യം. മരക്കാരിന് ഒപ്പം മറ്റ് ചിത്രങ്ങൾ കൂടി എത്തിക്കാനും ആ സിനിമകൾ ഫിയോക്ക് തീയറ്ററുകളിൽ പ്രദർശനം നടത്തനുമാണ് ഫിയോക്ക് നോക്കുന്നത്.
ജോബി ജോർജ്ജ് നിർമ്മിച്ച് നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നവംബർ 25 നാണ് എത്തുന്നത്. ആരൊക്കെ പറഞ്ഞാലും അതിൽ മാറ്റം ഉണ്ടാവില്ല എന്ന് ജോബി ജോർജ് പറഞ്ഞു കഴിഞ്ഞു.
ദൈവം അല്ലാതെ മറ്റാരും പറഞ്ഞാൽ തന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല എന്നും ആദ്യ വാരം വലിയ റിലീസ് പ്ലാൻ ചെയ്യുന്ന സിനിമ രണ്ടാം വാരത്തിൽ മരക്കാരിനോട് ഏറ്റുമുട്ടുക. എന്നാൽ അമ്പതിൽ കൂടുതൽ തീയറ്ററുകളിൽ ചിത്രം രണ്ടാം വാരത്തിൽ ഉണ്ടാവും എന്നും റിപ്പോർട്ട് ഉണ്ട്.
കൂടാതെ ഇപ്പോൾ റിലീസ് ചെയ്ത കുറുപ്പ് അമ്പതിൽ താഴെ തീയറ്ററുകളിൽ ഉണ്ടാവും. കൂടാതെ ഡിസംബർ 3 നു കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമ എത്തും. ചെമ്പൻ വിനോദ് , റിമ കല്ലിങ്കൽ , ആഷിക് അബു എന്നിവർ ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.
അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന ചെമ്പൻ വിനോദ് തന്നെയാണ്. ഒപിഎം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. ഇത് കൂടാതെ ചിമ്പു നായകനായി മാനാട് എന്ന ചിത്രം നവംബർ 25 നാണ് എത്തുന്നത്. വെങ്കട് പ്രഭു ചിത്രം സംവിധാനം ചെയ്യുന്നത്.
കൂടാതെ മറ്റ് ചിത്രങ്ങൾ കൂടി മരക്കാരിന് ഒപ്പം റിലീസ് ചെയ്യാൻ ഉള്ള ശ്രമങ്ങൾ ഫിയോക് നടത്തുന്നുണ്ട് എന്നാണ് വിവരം. അതെ സമയം ഫിയോക്ക് ഇപ്പോൾ നടത്തുന്ന ശക്തമായ പ്രതികരണങ്ങൾക്ക് പിന്നിൽ പ്രമുഖ നിർമാതാക്കൾ നടത്തുന്ന പിന്തുണ ഉണ്ടെന്നു ആണ് വിവരം. അതുകൊണ്ട് തന്നെയാണ് കൂടുതൽ സിനിമകൾ കണിശതയോടെ മരക്കാരിന് ഒപ്പം എത്തുന്നതും.