മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിമുഖങ്ങൾ വഴി ആരാധകരെ ഉണ്ടാക്കിയ താരം ആണ് ധ്യാൻ ശ്രീനിവാസൻ. ഉടൽ എന്ന ചിത്രത്തിന് ശേഷം ധ്യാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആണ് പ്രകാശൻ പറക്കട്ടെ… സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, നടൻ എന്നി നിലകളിൽ എല്ലാം തന്റെ വ്യക്തി മുദ്ര തെളിയിച്ചിട്ടുള്ള ആൾ കൂടി ആണ് ധ്യാൻ ശ്രീനിവാസൻ.
എപ്പോൾ ഹൃദയം എന്ന ചിത്രത്തിൽ ധ്യാൻ ഇല്ലാതെ പോയതിനെ കുറിച്ച് അവതാരക ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ആയി എത്തുകയാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയുന്ന ചിത്രം ആണ് പ്രകാശൻ പറക്കട്ടെ.. അജു വർഗീസ്, വൈശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ഹൃദയം ചിത്രത്തിന്റെ നിർമാതാവ് കൂടിയായ വൈശാഖ് സുബ്രഹ്മണ്യവും അതുപോലെ ധ്യാൻ ശ്രീനിവാസനും ഹൃദയം ചിത്രത്തിനെ കുറിച്ച് രസകരമായ മറുപടികൾ നൽകിയത്. ഫിൽമീ ബീറ്റിനു നൽകിയ ഉത്തരങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൃദയത്തെ ചിത്രത്തിൽ എന്തുകൊണ്ട് ധ്യാൻ ശ്രീനിവാസന് അവസരം നൽകിയില്ല എന്നുള്ള ചോദ്യം ആയിരുന്നു ആദ്യം ഉണ്ടായത്.
പടം ആകെണ്ടിരുന്നോ.. കാമ്പസ് സ്റ്റോറിയല്ലേ… ക്യാമ്പസിൽ എല്ലാം പുതിയ ആളുകൾ അല്ലെ.. അപ്പോൾ എങ്ങനെ ധ്യാനിനു അവസരം നൽകും. എന്നായിരുന്നു വൈശാഖ് നൽകിയ മറുപടി. എങ്കിൽ ഇവിടെ എങ്കിലും ഒരു റോൾ കൊടുത്തൂടെ എന്നായി ചോദ്യകർത്താവ്. അങ്ങനെ ഞാൻ അവിടെ എങ്കിലും ഉള്ള വേഷം ചെയ്യുമോ എന്ന് ധ്യാൻ അപ്പോൾ തന്നെ ചോദിക്കുന്നു. ഞൻ ചെയ്യാൻ ആകെ ആഗ്രഹിച്ചത് പ്രണവ് ചെയ്ത അരുൺ നീലകണ്ഠന്റെ വേഷം ആയിരുന്നു അത് കിട്ടിയില്ല.
അങ്ങനെ ആയിരുന്നു എങ്കിൽ ആ സിനിമക്ക് രണ്ട് അവാർഡ് കിട്ടിയേനെ.. എന്നായി അവതാരക.. അതിനും മറുപടി നൽകി ധ്യാൻ.. എന്തായാലും മികച്ച നടനുള്ള അവാർഡ് കിട്ടിയേനെ.. അല്ലെങ്കിൽ ക്യാഷ് കൊടുത്തായാലും വാങ്ങിയേനെ എന്നായിരുന്നു താരം പറഞ്ഞത്.
നേരത്തെയും അഭിമുഖങ്ങളിൽ മികച്ച കൗണ്ടറുകൾ പറഞ്ഞു ശ്രദ്ധ നേടിയ ആൾ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ഇതുപോലെ കൗണ്ടറുകൾ പറയുന്നതിന്റെ ഇടയിൽ പുലിവാല് പിടിച്ച ആൾ കൂടിയായി ധ്യാൻ മാറിയിരുന്നു. മീ ടൂ ആരോപണങ്ങൾ തമാശ വത്കരിച്ചതിനു ക്ഷമ ചോദിച്ചിരുന്നു ധ്യാൻ ശ്രീനിവാസൻ.
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…