Street fashion

ഇന്ന് ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ദിനം; ഒപ്പം കാവ്യയുടെയും..!!

മലയാള സിനിമയിൽ കുടുംബ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള താരം ആണ് ദിലീപ്. കുടുംബ ചിത്രങ്ങൾ ഏറെ ചെയ്തിട്ടുള്ള ദിലീപ് പ്രേക്ഷകരെ തീയറ്ററിൽ പിടിച്ചിരുത്താൻ ഉള്ള വിജയ ഫോർമുല കൃത്യമായി അറിയുന്ന താരം എന്ന് വേണം പറയാൻ. എന്നാൽ ദിലീപ് എന്ന താരം ജനപ്രിയ നായകനായി മാറുമ്പോൾ അദ്ദേഹത്തിന്റെ ഭാഗ്യ ദിനം ജൂലൈ 4 ആണെന്ന് പറയാം. കരിയറിൽ താരത്തിന് മാറ്റം ഉണ്ടാക്കിയ ദിനം.

2001ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക ആയിരുന്നു അതിന് തുടക്കം കുറിച്ചത്. 2001 ജൂലൈ 4 നു റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ താരങ്ങളായി മാറുക മാത്രമല്ല പാട്ടുകളും കോമഡിയും എല്ലാം പ്രേക്ഷകർ ആഘോഷം തന്നെ ആക്കി. ദിലീപിനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ , സലിം കുമാർ എന്നിവർ ആയിരുന്നു. തുടർന്ന് വീണ്ടും 2002 ജൂലൈ 4 നു മീശമാധവൻ എത്തി. ലാൽ ജോസ് ആയിരുന്നു സംവിധാനം. കാവ്യാ എന്ന താരം ദിലീപിന്റെ ഭാഗ്യജോഡി ആയ ചിത്രം കൂടി ആയിരുന്നു ഇത്. ഇതിലും കോമഡി സാമ്രാട്ടുകൾ ഒന്നിച്ചു. ജഗതി ശ്രീകുമാർ , ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ , സലിം കുമാർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി മാറി.

2005 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസിനെത്തുന്നത്. ദിലീപും ഭാവനയും ഒന്നിച്ച ഈ ജോണി ആന്റണി ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി തീർന്നു. 2007 ജൂലൈ നാലിന് റാഫി മെക്കാർട്ടിൻ ഒരുക്കിയ പാണ്ടിപട റിലീസിനെത്തി. ഈ കോമഡി ചിത്രത്തിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതിൽ എല്ലാം തന്നെ ദിലീപിനൊപ്പം സലിം കുമാറും ഹരിശ്രീ അശോകനും ഉണ്ടായി ഇന്നുള്ളത് മറ്റൊരു വിരോധാഭാസം. വിജയങ്ങൾ മാറുക മാത്രമല്ല കാവ്യാ മാധവൻ എന്ന ഭാഗ്യ ജോഡിയും ലഭിച്ചു എങ്കിൽ കൂടിയും വിജയ ദിനത്തിന്റെ പേരിൽ ദിലീപ് ഒരു സിനിമ ചെയ്തു. ജൂലൈ 4.

എന്നാൽ ഈ ചിത്രം ജൂലൈ 4 ആയിരുന്നില്ല റിലീസ് ചെയ്തത്. ജൂലൈ 5 നു റിലീസ് ചെയ്ത ഉദയ കൃഷ്ണ സിബി കെ തോമസ് എന്നി ദിലീപിന്റെ ഭാഗ്യ തിരക്കഥാകൃത്തുക്കൾ എഴുതി ജോഷി സംവിധാനം ചെയ്ത ചിത്രം വമ്പൻ പരാജയം ആയി മാറി.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago