വിക്ക് ഉണ്ടായിട്ടും അവൻ എല്ലാം നേടി, ഞാൻ പഠിക്കാൻ പോയ സംവിധാനം പോലും, പേര് പറഞ്ഞാൽ ആളെ നിങ്ങളും അറിയും; ദിലീപ്..!!

64

നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിട്ടുള്ള ദിലീപ് ആദ്യമായി വിക്കന്റെ വേഷത്തിയ ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ.

നിറഞ്ഞ സദസ്സിൽ മികച്ച പ്രേക്ഷക അഭിപ്രയതോടെ ചിത്രം തീയറ്ററുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്ലൊവേഴ്‌സ് ചാനലിൽ എത്തിയപ്പോൾ ആണ് തന്റെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾ നേടിയ ഒരു വിക്കൻ ഉണ്ടന്ന് ദിലീപ് പറയുന്നു.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ,

”ചിത്രത്തിൽ എന്റെ കഥാപാത്രം വിക്ക് ഉള്ളൊരാളാണ്. അങ്ങനെ ഉള്ളവരെ കളിയാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥാപാത്രം ഒന്നുമല്ല. അങ്ങനെയുള്ളവർക്കും മുന്നിൽ വരാം, വിജയിക്കാം എന്നൊക്കെ പറയുന്ന ചിത്രം.

യഥാർഥ ജീവിതത്തിൽ അങ്ങനെ വിക്ക് ഉണ്ടായിരുന്ന ഒരാൾ ഉയരങ്ങളിൽ എത്തിയതിനെ പറ്റി എനിക്കറിയാം. ആളുടെ പേര് പറഞ്ഞാൽ നിങ്ങൾക്ക് അറിയാം, നാദിർഷ. എട്ടാം ക്ലാസ്സിൽ പഠിക്കുന്നത് വരെ നല്ല വിക്ക് ഉണ്ടായിരുന്ന ഒരാളാണ് അവൻ.

പക്ഷേ പാട്ട് പാടുന്ന സമയത്ത് ആള്‍ക്ക് വിക്കില്ല. ചില വാക്കുകൾ വിക്ക് വരുമ്പോൾ അവൻ കവർ ചെയ്തിരുന്നത് വിരൽ ഞൊടിച്ചാണ്.

അത് എന്തിനാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഞാൻ അവനെ കാണുമ്പോളും അവനു ചെറുതായി ഈ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്കില്ല. പ്രാക്ടീസ് ചെയ്ത് ചെയ്ത് അവനത് മാറ്റി.

ഇന്നവൻ സിനിമ സംവിധാനം ചെയ്തു നടക്കുന്നു. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും ആ ജോലി ചെയ്യുന്നത് അവനാണ്. കേരളത്തിലെ ഏറ്റവും നല്ല ഗായകരിൽ ഒരാളാണ്. പാടിയിരിക്കുന്നത് കൂടുതലും ബഹളം ഉള്ള പാട്ടുകളാണ് ” ദിലീപ് പറയുന്നു.

You might also like