കഴിഞ്ഞ നാൽപ്പത് വർഷമായി ഇന്ത്യൻ സിനിമയിൽ അഭിനയൻ കൊണ്ട് വിസ്മയം തീർത്ത മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുക ആണ്. എറണാകുളത്തു വെച്ച് നടന്ന പൂജ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖരായ ഒട്ടേറെ ആളുകൾ എത്തി. മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് എന്നിവർ ആയിരുന്നു അതിൽ പ്രധാനികൾ. അതോടൊപ്പം പ്രിയദർശൻ , ഫാസിൽ , സത്യൻ അന്തിക്കാട് അടക്കം ഉള്ള സംവിധായകരും ഉണ്ടായിരുന്നു.
ഏറെ കാലത്തിന് ശേഷം മോഹൻലാൽ മമ്മൂട്ടി ദിലീപ് പൃഥ്വിരാജ് എന്നിവരെ ഒരേ വേദിയിൽ കാണാൻ കഴിഞ്ഞു എന്നുള്ളതും ആരാധകർക്ക് വലിയ സന്തോഷം നൽകിയ കാര്യം ആണ്. ഇപ്പോൾ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കു ശേഷം മാധ്യമങ്ങളെ കാണുന്ന വേളയിൽ ദിലീപ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
” ലാലേട്ടനിലെ സംവിധായകന്റെ കഴിവുകൾ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്. അന്ന് ഞാനും ലാൽ ജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ. അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതൊക്കെ ഞങ്ങൾ അനുകരിച്ചു കാണിക്കും. ലാലേട്ടൻ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാൻ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊൾ ഇതിലെ അഭിനേതാക്കളെ കാണുമ്പോൾ അതിനു അവസരം ഇല്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു.
ഗോവ പോർച്ചുഗീസ് എന്നിവിടങ്ങളിൽ ആണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നതിന് ഒപ്പം തന്നെ പ്രധാന വേഷത്തിൽ എത്തുന്നതും ഉണ്ട്. പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന താരം. ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എനിക്കൊരു വേഷം തന്നതിൽ സന്തോഷം ഉണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…