പ്രിയദർശൻ, ഫാസിൽ എന്നിവരുടെ സഹ സംവിധായകനായി തുടങ്ങി തുടർന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്മാരുടെ നിരയിലേക്ക് എത്തിയ ആൾ ആണ് സിബി മലയിൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങൾ ആയിരുന്നു കിരീടവും തനിയാവർത്തനവും ദശരഥവും ചെങ്കോലും സമ്മർ ഇൻ ബത്ലെഹവും എല്ലാം ഒരുക്കിയത് സിബി മലയിൽ ആയിരുന്നു.
മലയാളത്തിൽ ഏറ്റവും മികച്ച താരങ്ങളെ എല്ലാം വെച്ച് ചിത്രങ്ങൾ ചെയ്തിട്ടുള്ള സിബി മലയിൽ അമ്പതിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എപ്പോൾ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളെ കുറിച്ചും ഒപ്പം മോശം ചിത്രങ്ങളെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് സിബി മലയിൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ. കിരീടം ആണ് ആളുകൾ ഇഷ്ടപ്പെടുന്ന ചിത്രം എങ്കിൽ കൂടിയും അതിനേക്കാൾ തനിക്ക് ഇഷ്ടം ചെങ്കോൽ ആണെന്ന് സിബി മലയിൽ പറയുന്നത്.
അതിലുള്ള കാരണം ചെങ്കോലിലേക്ക് എത്തുമ്പോൾ കിരീടത്തിന്റെ രണ്ടാം ഭാഗം എന്നതിൽ ഉപരിയായി കഥാപാത്രങ്ങൾക്ക് കൃത്യമായ പശ്ചാത്തലം ഉണ്ട്. കഠിനമായ ജീവിതത്തിലെ ദുരിത അനുഭവങ്ങളിൽ നിന്നാണ് അവരെ നമ്മൾ കഥയിലേക്ക് കൊണ്ടുവരുന്നത്. കിരീടത്തിനപ്പുറം മോഹൻലാൽ എന്ന നടന്റെ വളർച്ച കാണാൻ കഴിയുന്നത് ചെങ്കോലിൽ ആണ്. ഒരു കഥ കേൾക്കുമ്പോൾ തനിക്ക് ആദ്യം മനസിലേക്ക് വരുന്നത് മോഹൻലാലിൻറെ മുഖം ആണ്.
ലാലിന് ഏത് കഥാപാത്രവും വഴങ്ങുന്നതുകൊണ്ടാണ് ലാലിലേക്ക് പെട്ടന്ന് മനസ്സ് പോകുന്നത്. എന്നാൽ മമ്മൂട്ടിക്ക് മാത്രമായി ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ ഉണ്ട്. തനിയാവർത്തനം ഒക്കെ മമ്മൂട്ടിയെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല.
സമ്മർ ഇൻ ബത്ലെഹിമിന് ഒരിക്കലും തുടർച്ച ഉണ്ടാകില്ല എന്നും കാരണം ഒരു നായികയെ കണ്ടുപിടിക്കാൻ മാത്രമായി ഒരു സിനിമ ചെയ്യാൻ കഴിയില്ല എന്നും പിന്നെ ആ പശ്ചാത്തലത്തിൽ ഒരു സിനിമ ഒക്കെ ചിലപ്പോൾ ചിന്തിക്കാൻ കഴിയും പുതിയ ജെനെറേഷൻ അവിടെ എത്തുന്നതോ ഒക്കെ.. അതുപോലെ തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം മോഹൻലാലിനൊപ്പം ആണെന്നും അത് ദൈവദൂതൻ ആയിരുന്നു എന്നും തീയറ്ററിൽ ഓടാൻ തന്നെ പാടുപെട്ടു എന്നും സിബി മലയിൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…