കുറുപ്പ് എന്ന ചിത്രം ഇറങ്ങിയതോടെ മലയാളത്തിൽ പുത്തൻ സൂപ്പർ സ്റ്റാർ പിറവി എടുത്തു എന്ന് തീയറ്റർ ഉടമകൾ. കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുപോയ തീയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ തിരക്കേറിയ തീയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തുമോ എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു തീയറ്റർ ഉടമകൾ.
അതിനെയെല്ലാം മറികടന്നുകൊണ്ട് ഉള്ള നേട്ടം ആയിരുന്നു കുറുപ്പ് ബോക്സ് ഓഫീസിൽ ബുക്കിംഗ് വഴി നേടിയത്. സിനിമകൾ കാണാൻ പ്രേക്ഷകർ ഒഴുകിയെത്തും എന്നുള്ള കാഴ്ച ആയിരുന്നു തീയറ്ററുകൾ കുറുപ്പിന് ഉണ്ടായ ബുക്കിങ്ങും അതുപോലെ പ്രീ ബുക്കിങ്ങും. നവംബർ 12 നു റിലീസ് ചെയ്ത കുറുപ്പിന് 505 സ്‌ക്രീനിൽ ലഭിച്ചത് 2600 ഷോകൾ ആയിരുന്നു.
സാധാരണ ഷോ കൂടാതെ കേരളത്തിലെ ഒട്ടുമിക്ക തീയറ്ററിലും അഡീഷണൽ ഷോ നടന്നു. കുറുപ്പിന്റെ കേരളത്തിൽ മാത്രം നേടിയ ഗ്രോസ് കളക്ഷൻ ആറ് കോടി മുപ്പത് ലക്ഷം ആയിരുന്നു. തീയറ്റർ ഉടമയും തീയറ്റർ ഉടമകളുടെ സംഘടനാ പ്രസിഡന്റ് ആയ വിജയകുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.
ഒരാഴ്ച കഴിയുമ്പോൾ പത്ത് കോടിക്ക് മുകളിൽ ഗ്രോസ് നേടും എന്നാണ് ഷേണായിസ് തീയറ്റർ ഉടമ എം ഡി സുരേഷ് ഷേണായി പറയുന്നത്.
വളരെ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരും ആരാധകരും കുറുപ്പിന് നൽകിയത്. കേരളത്തിൽ 505 സ്‌ക്രീനിൽ ഏകദേശം 2600 ഓളം ഷോയാണ് കുറുപ്പ് ആദ്യ ദിനം കളിച്ചത്. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണ്.
അതിൽ മൂന്നരക്കോടിയോളം നിർമാതാകൾക്ക് കിട്ടുന്ന വിഹിതമാണ്. അത് കേരളത്തിൽ ഇന്ന് ഉണ്ടാവാത്ത സർവ്വകലാ റെക്കോഡാണ്. നൂറ് ശതമാനം കപ്പാസിറ്റിയിൽ തിയേറ്ററുകളിൽ സിനിമ കളിച്ചപ്പോൾ പോലും ഇങ്ങനെയൊരു ഗ്രോസ് കളക്ഷൻ വന്നിട്ടില്ല. ഇതുവരെയുള്ള കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്ഡുകളും ഉള്ളത് മോഹൻലാലിന്റെ പേരിലാണ്.
ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ ആദ്യ 50 കോടി ചിത്രം നൂറ് കോടി ചിത്രം 200 കോടി ചിത്രം ഏറ്റവും കുടുതൽ ഇൻഡസ്ട്രി വിജയങ്ങൾ ഉള്ള താരം എന്നിങ്ങനെ. മോഹൻലാലിന്റെ ബോക്സ് ഓഫീസ് റെക്കോർഡുകളെ പിന്നിലാക്കുന്നതാണ് തിയറ്ററിൽ ദുൽഖറിന്റെ പ്രകടനം.
മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ ദുൽഖറിന്റെതാണ്. ചാർളി, കലി, ജോമോന്റെ സുവിശേഷങ്ങൾ, എന്നീ സിനിമകൾ ആദ്യദിന കളക്ഷനിൽ റെക്കോർഡ് തീർത്തു.
എന്നാൽ ഇനി മലയാളത്തിൽ സൂപ്പർ സ്റ്റാർ ആയി നിൽക്കാൻ ഉള്ള താരം ദുൽഖർ ആയിരിക്കും എന്ന് തീയറ്റർ ഉടമകൾ പറയുമ്പോൾ മോഹൻലാലിനെ തരംതാഴ്ത്തിയത് ആണെങ്കിൽ ഡിസംബർ 2 വരെ കാത്തിരിക്കാൻ ആണ് മോഹൻലാൽ ആരാധകർ പറയുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…