വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള തലത്തിൽ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയും ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനവും നടത്തി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസം കൊണ്ട് 40 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. കേരളത്തിലും വലിയ വിജയം നേടുന്ന ചിത്രം ഇവിടെ റിലീസ് ചെയ്തത് 175 സ്‌ക്രീനിലാണെങ്കിൽ, നാലാം ദിവസം പ്രദർശിപ്പിക്കുന്നത് 240 ലധികം സ്‌ക്രീനുകളിലാണ്. ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ്. ഹൈദരാബാദിൽ ലക്കി ഭാസ്കറിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ചിത്രത്തെ കുറിച്ചും ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിൻെറ കുറിച്ചും ദുൽഖർ സൽമാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
തെലുങ്ക് സിനിമാ പ്രേക്ഷകരുമായി തനിക്ക് ദെെവീകമായ ഒരു ബന്ധമുണ്ട് എന്നും അത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ല എന്നും ദുൽഖർ പറഞ്ഞു. മഹാനടിയുടെ കഥയുമായി നാഗ് അശ്വിൻ വരുമ്പോൾ തനിക്ക് തെലുങ്ക് അറിയില്ലെന്നും, എന്നാൽ തെലുങ്കിൽ ഒരു സിനിമ ചെയ്യുന്നതിൽ ഭയമുണ്ടായിരുന്ന തനിക്ക് ജെമിനി ഗണേശനായി അഭിനയിക്കാൻ സാധിക്കും എന്ന് അവർ വിശ്വസിച്ചത് കൊണ്ടാണ് ആ സിനിമ സംഭവിച്ചതെന്നും ദുൽഖർ പറഞ്ഞു. അതിനു ശേഷം സീതാരാമവും ഇപ്പോൾ ലക്കി ഭാസ്കറും ചെയ്തപ്പോൾ തെലുങ്ക് പ്രേക്ഷകർ തന്ന സ്നേഹവും വിശ്വാസവും വളരെ വലുതാണെന്നും ദുൽഖർ സൂചിപ്പിച്ചു.
മഹാനടിയും സീതാരാമവും ലക്കി ഭാസ്കറും ചെയ്യുന്നതിന് മുൻപ് അതിന്റെ സംവിധായകരായ നാഗ് അശ്വിന്റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ താൻ കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും അവരെ വിശ്വസിക്കുകയാണ് താൻ ചെയ്തതെന്നും ദുൽഖർ വെളിപ്പെടുത്തി. പ്രേക്ഷക സമൂഹത്തെ ബഹുമാനിക്കുന്ന മികച്ച സിനിമകൾ ചെയ്‌താൽ അവ പരാജയപ്പെടില്ല എന്നാണ് തന്റെ വിശ്വാസം എന്ന് പറഞ്ഞ ദുൽഖർ, ഇതുവരെ ലക്കി ഭാസ്കർ കാണാത്ത പ്രേക്ഷകരോട്, ‘തങ്ങൾ തിയേറ്ററിലുണ്ട്, കുറച്ച് സമയം അവിടെ കാണും’ എന്ന് കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് തന്റെ വാക്കുകൾ പൂർത്തിയാക്കിയത്. ഈ ചിത്രം ഏറ്റവും മനോഹരമാക്കിയ ചിത്രത്തിലെ അണിയറ പ്രവർത്തകർ, താരങ്ങൾ എന്നിവർക്കെല്ലാം ദുൽഖർ നന്ദി രേഖപ്പെടുത്തി. സംവിധായകൻ വെങ്കി, നായിക മീനാക്ഷി ചൗധരി, സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ, മഹാനടി ഒരുക്കിയ നാഗ് അശ്വിൻ, സീതാരാമം ഒരുക്കിയ ഹനു രാഘവപുടി എന്നിവരും, ലക്കി ഭാസ്കറിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ലക്കി ഭാസ്കർ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന്…