ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി മലയാളത്തിന്റെ ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്കാണ് ദുൽഖർ സൽമാൻ കൊച്ചിയിലെ ലുലു മാളിൽ എത്തിയത്.
ഒരു വലിയ ഇടവേളയ്ക്കുശേഷമാണ് ദുൽഖർ സൽമാൻ സിനിമ പ്രൊമോഷനായി കേരളത്തിൽ എത്തുന്നത്.
ലക്കി ഭാസ്കറിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരി എന്നിവരും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി ഭാസ്കറിനെ കുറിച്ച് സംസാരിക്കുകയും ചെയ്ത ദുൽഖർ, തന്റെ പുതിയ മലയാള ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പ്രേക്ഷകരുമായി പങ്കു വെച്ചു.
ഇവർക്കൊപ്പം ഡി ജെ ശേഖർ, ഡബ്സി, രശ്മി സതീഷ് എന്നിവരുടെ പെർഫോമൻസും ആ വേദിയിൽ വെച്ചു നടന്നു. ഡബ്സിയുടെ ഗാനത്തിനൊപ്പം ദുൽഖർ ഉൾപ്പെടെയുള്ളവർ നൃത്തം വെച്ചതും ആരാധകരെ ആവേശം കൊള്ളിച്ചു. ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നു ആഗോള റിലീസായെത്തും.
കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രമോഷൻ ഇവന്റുകൾ ഇനി ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വെച്ചും നടക്കും.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്കർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…