അങ്ങനെ കുറുപ്പ് എന്ന ചിത്രം ഇറങ്ങിയപ്പോൾ വലിയ പിന്തുണ നൽകിയ ഫിയോക്ക് എന്ന തീയറ്ററുടമകളുടെ സംഘടനയെ ചവിട്ടി വീഴ്ത്തി ദുൽഖർ നിർമ്മിച്ച സല്യൂട്ട് ഓടിട്ടിയിൽ ആണ് റിലീസ് ചെയ്യുന്നത്. ഇനിയുള്ള കാലം ഫിയോക്ക് എന്ന സംഘടന ദുൽഖറിന്റെ ചിത്രങ്ങളുമായി സഹകരിക്കില്ല എന്നാണ് വിജയകുമാർ പറയുന്നത്.
ദുൽഖർ അഭിനയിക്കുന്ന എല്ലാ ഭാഷയിൽ ഉള്ള ചിത്രങ്ങളുമാണ് അതുപോലെ വേഫറെർ നിർമ്മിക്കുന്ന ചിത്രങ്ങളുമായും ഇനി ഒരു സഹകരണവും ഉണ്ടാവില്ല എന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡന്റ് പറയുന്നു. തീയറ്ററുകളുമായി ഉള്ളള കരാർ ലംഘനം നടത്തിയതുകൊണ്ടാണ് ഫിയോക്ക് ഇത്തരത്തിലുള്ള തീരുമാനം എടുത്തത് എന്ന് പറയുന്നു.
ദുൽഖർ സൽമാൻ നിർമ്മിച്ച് നായകനായി എത്തുന്ന സല്യൂട്ട് ജനുവരി 14 നു ആണ് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. പല തീയറ്ററുകളും അതിന്റെ ഓൺലൈൻ ബുക്കിംഗ് വരെ എടുത്തിരുന്നതാണ്. അന്ന് ഒമൈക്രോൺ വളരെ കൂടുതൽ ആണെന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു റിലീസ് മാറ്റിയത്. അതിനു ശേഷം സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു.
തീയറ്ററുകൾ ഇപ്പോൾ നൂറു ശതമാനം കപ്പാസിറ്റിയിലേക്ക് മാറി. ഇപ്പോൾ സിനിമകളുടെ അഭാവം മൂലം തീയറ്ററുകൾ കഷ്ടപ്പെടുന്ന ഒരു കാലം ആണ്. വളരെ പ്രതിസന്ധി നിറഞ്ഞ കാലത്തിൽ കൂടി കടന്നുപോയിട്ടാണ് തീയറ്ററുകൾ പ്രവർത്തന സജ്ജമായത്.
കുറുപ്പ് എന്ന ചിത്രത്തിനോട് അവർ ഞങ്ങളോട് സഹായിച്ചതിനേക്കാൾ കൂടുതൽ ഞങ്ങൾ അവരോടു സഹകരിച്ചിട്ടും സഹായിച്ചിട്ടും ഉണ്ട്. ഫിയോക്കിനെ കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്തിരുന്നു. കുറുപ്പ് യഥാർത്ഥത്തിൽ വിജയം ആയതിനു കാരണം ദുൽഖർ സൽമാൻ അല്ല.
കേരളത്തിലെ തീയറ്ററുടമകൾ ആണ്. തുടർച്ചയായി ഓടിട്ടിയിൽ റിലീസ് ചെയ്യുന്ന നടന്മാർക്കും നിർമ്മാതാക്കൾക്കും എതിരെ എന്തായാലും നടപടി എടുക്കാൻ ആണ് ഫിയോക്കിന്റെ തീരുമാനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…