കുട്ടികൾക്ക് വേണ്ടി മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം, 2009ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ വലിയ വിജയം ആയിരുന്നില്ല എങ്കിലും മിനി സ്ക്രീനിൽ കുട്ടികൾ എന്നും ഏറെ ഇഷ്ടത്തോടെ കാണുന്ന ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം. മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് കാവ്യ മാധവൻ ആയിരുന്നു.
മമ്മൂട്ടി ഭൂതമായി എത്തിയ ചിത്രത്തിൽ കൊമ്പുകൾ ഉള്ളതും കുഞ്ഞു കുട്ടികളുടെ ശബ്ദം എല്ലാം ചെറിയ കുട്ടികൾ ഏറെ ഇഷ്ടപെട്ടിരുന്നു.
ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു. വലിയ താരനിരയിൽ ഒരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ സംവിധായകൻ പങ്കു വെച്ചത് ഇങ്ങനെയാണ്,
” കുട്ടികൾക്ക് മിനി സ്ക്രീനിൽ എത്തിയപ്പോൾ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഈ പട്ടണത്തിൽ ഭൂതം, റേറ്റിങ് നന്നായി ഉള്ളത് കൊണ്ടാണ് ചാനലുകൾ തുടർച്ചയായി ഈ ചിത്രം സംപ്രേഷണം ചെയ്യുന്നത്, അടുത്ത കാലത്ത് മമ്മൂക്ക നേരിട്ട് കണ്ടപ്പോൾ അദ്ദേഹം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞിരുന്നു” ജോണി ആന്റണി കൂട്ടിച്ചേർത്തു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…