മമ്മൂട്ടി ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ടീസറും പാട്ടുകളും ഹിറ്റാണെങ്കിൽ കൂടിയും വമ്പൻ ഹൈപ്പ് നേടാൻ ചിത്രത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നാളെ തുടങ്ങാനിരിക്കെ, അർജുൻ റെഡ്‌ഡി, ഗീതാഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ വലിയ ആരാധക കൂട്ടം ഉണ്ടാക്കിയ വിജയ് ദേവർഗോണ്ട മമ്മൂട്ടിയുടെ മകന്റെ വേഷത്തിൽ എത്തും എന്ന വാർത്തകൾ എത്തുന്നത്.
വൈ എസ് ആറിന്റെ മകൻ വൈ എസ് ജഗൻ എന്ന കഥാപാത്രത്തെയാണ് വിജയ് ചെയ്യാൻ പോകുന്നത്. തമിഴ് നടൻ സൂര്യയെയും പിന്നീട് കാർത്തിയെയും ഈ ഈ കഥാപാത്രം ചെയ്യുന്നതിനായി നേരത്തെ തീരുമാനിച്ചിരുന്നു.
ബയോ പിക്ക് സിനിമ ശ്രേണിയിൽ ആണ് യാത്ര എത്തുന്നത്. 1999 മുതൽ 2004 വരെയുള്ള വൈ എസ് രാജശേഖര റേഡിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മഹി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…