Street fashion

ഇന്ന് ചിത്രീകരിക്കുന്നത് ലാലേട്ടന്റെ മാസ്സ് സീൻ; ലൂസിഫന്റെ തലസ്ഥാനത്തെ ഷൂട്ടിംഗ് അവസാനിക്കുന്നു..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി തിരക്കഥ എഴുതി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം, ഈ മാസം ഇരുപതിന് തലസ്ഥാനത്തെ ഷൂട്ടിങ് അവസാനിപ്പിക്കും.

ഇന്ന് രാത്രി പാളയം അണ്ടർ പാസേജിൽ വെച്ചു ഇന്ന് രാത്രി ഒരു സീൻ ചിത്രീകരിക്കുന്നുണ്ട്. കൂടാതെ നാളെ 2000 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ചിത്രീകരണം ഉണ്ട്. ഇന്നത്തെ ഷൂട്ടിങ്ങിന് ശേഷം മോഹൻലാൽ കൊച്ചിയിലേക്ക് മടങ്ങും.

സെപ്റ്റംബർ 21നു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ തിരുവനന്തപുരത്ത് നിന്നും കുട്ടിക്കാനത്തേക്ക് ഷിഫ്റ്റ് ചെയ്യും. തുടർന്ന് മുംബൈയിലും എറണാകുളതും ദുബായിലും ചിത്രത്തിന് ഷൂട്ടിംഗ് ഉണ്ട്. നവംബർ 30നു ആണ് ലൂസിഫറിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.

അടുത്ത വർഷം മാര്ച്ച് 23നു റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ടോവിനോ തോമസ്, നടൻ ബാല, കലാഭവൻ ഷാജോണ്, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക.

News Desk

Recent Posts

ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…

21 hours ago

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

2 weeks ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

2 weeks ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

4 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

1 month ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

1 month ago