Street fashion

എന്നെപോലെ യുവതമുറയിലെ നായകന്മാർക്ക് വേണ്ടിയാണ് ലാലേട്ടൻ അങ്ങനെ ചെയ്തത്; നിവിൻ പോളി

കാതിരിപ്പുകൾക്ക് വിരാമം ആകുകയാണ്, നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബർ 11 ലോകമെങ്ങും റിലീസ് ചെയ്യും. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതാണ് ചിത്രത്തിലെ ഏറ്റവും ഹൈ ലൈറ്റ് ആയ കാര്യം.

ചിത്രത്തിലെ മോഹൻലാലിന്റെ കൂടെയുള്ള അഭിനയത്തെ കുറിച്ചു നിവിൻ പോളി മനസ്സ് തുറക്കുന്നു;

ലാലേട്ടൻ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല. യഥാർത്ഥ ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥാപാത്രം ആണ് ഇത്തിക്കര പക്കിയുടെത്. അതുകൊണ്ട് തന്നെ അത്രെയും വലിയ ഒരു നടൻ തന്നെ ചെയ്യണം എന്നായിരുന്നു എല്ലാവരുടെയും നിർബന്ധം. ഒത്തിരി ആളുകളുടെ പേരുകൾ കേട്ടിരുന്നു എങ്കിലും ഒടുവിൽ ഒരു വിസ്മയം പോലെ ലാലേട്ടനിൽ അത് എത്തി.

അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ റോഷൻ ആൻഡ്രോസിന് ആണ്. അദ്ദേഹത്തിൽ ഉള്ള വിശ്വാസത്തിൽ ആണ് ലാലേട്ടൻ ഈ ചിത്രത്തിലേക്ക് എത്തുന്നത്. ലാലേട്ടൻ സമ്മതിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു.

കുട്ടിക്കാലം മുതൽ സ്ക്രീനിൽ കണ്ടിരുന്ന ആളെ അടുത്ത് നിന്ന് അഭിനയിക്കാൻ അവസരം ലഭിക്കാൻ പോകുന്നു.

12 ദിവസമായിരുന്നു ലാലേട്ടന് ഷൂട്ടിംഗ്, എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത 12 ദിനങ്ങൾ തന്നെയായിരുന്നു അത്.

സിനിമയോട് ഇത്രയേറെ സമർപണമുള്ള ഒരു നടനെ ഞാൻ എന്റെ ഇത്രയും കാലത്തെ അഭിനയ ജീവിതത്തിന് ഇടയിൽ കണ്ടട്ടില്ല, അതിന് ഒരു ഉദാഹരണം പറയാം;

ഒരു ദിവസം ഉദ്ദേശിച്ചതും നേരത്തെ ഷൂട്ടിംഗ് തീർന്നു, വൈകിട്ട് നാല് നാലര മണി സമയം, സംവിധായകൻ റോഷൻ പായ്ക്കറ്റ് പറഞ്ഞെങ്കിലും ലാലേട്ടന് നിർത്തിപോകാൻ മനസ്സ് വരുന്നില്ല, ” ഏയ് എന്താ മോനെ.. നല്ല ലൈറ്റ് അല്ലെ… കുറച്ചു കൂടി എടുക്കാം” എന്നായി ലാലേട്ടൻ. അങ്ങനെ ഒരു മണിക്കൂർ കൂടി ഷൂട്ട് ചെയ്തു. ഒരു പാട്ട് സീനിലെ ഹൈലൈറ്റ് ആണ് ആ സീനുകൾ.

എന്നെ പോലെ പുതു തലമുറയിലെ ഒരു നടൻ നായകനാകുന്ന സിനിമ നന്നാക്കാൻ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നോർക്കണം.

ഗോകുലം ഗോപാലൻ, കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം നിർമ്മിക്കുന്ന ചിത്രമാണിത്. 45 കോടിയോളം രൂപ ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രം, ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ ആണ് ഒരുങ്ങുന്നത്. ലോക എമ്പാടും ആദ്യ ദിനം 1500 ഓളം ഷോ ഉണ്ടാകും ചിത്രത്തിന്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago