ഒടിയന് മൂന്ന് ദിവസം കൂടി ഷൂട്ടിങ്, മോഹൻലാൽ ജോയിൻ ചെയ്യും..!!
മോഹൻലാൽ ആരാധകരും അതോടൊപ്പം മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മികുന്ന ഒടിയൻ.
ഈ വർഷം ക്രിസ്തുമസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ മൂന്ന് ദിവസ ഷൂട്ടിംഗ് ആണ് ഈ മാസം 17, 18, 19 തീയതികളിൽ കൊച്ചിയിൽ പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടുന്ന ഏതാനും സീനുകൾ ആണ് ചിത്രത്തിന്റേതായി ഷൂട്ടിങ്ങിന് പ്ലാൻ ചെയ്തിരിക്കുന്നത്.
മഞ്ജു വാര്യർ, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേൻ, കൈലാഷ്, സന അൽത്താഫ്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
കുളു മനാലിയിൽ സൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ള മോഹൻലാൽ അവിടെ നിന്നും ആയിരിക്കും ഒടിയന്റെ ലൊക്കേഷനിൽ എത്തുക. ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ ലൊക്കേഷനിൽ ജോയിൻ ചെയ്യും.
#Odiyan movie 3 days shooting more; #mohanlal #srikumarmenon #antonyperumbavoor