മോഹൻലാൽ ഭീമനായി എത്തുന്ന ചിത്രം, എം ടി വാസുദേവൻ നായരുടെ കഥയും തിരക്കഥയും 1000 കോടി നിർമാണ ചിലവ്, ബോളിവുഡ് ഹോളിവുഡ് താരനിര, അങ്ങനെ ഒട്ടേറെ പ്രത്യേകതലോടെയാണ് രണ്ടാമൂഴം അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്നത്.
ചിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ രണ്ടാമൂഴം ചിത്രത്തിന്റെ നിർമാതാവ് ഡോ. ബി.ആര്‍.ഷെട്ടിയുമായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെക്കുന്നതിന് ഇടയിൽ ആണ് സംവിധായകൻ ശ്രീകുമാർ മേനോൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
“Randamoozham loading… ഇവിടെ ചിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു ‘രണ്ടാമൂഴത്തെ’ക്കുറിച്ച് സംസാരിച്ചു… ചിത്രത്തിന്റെ നിര്‍മ്മാതാവും ഇന്ത്യന്‍ സംസ്കാരത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്ന മഹാനായ വ്യക്തിയുമായ ഡോ. ബി.ആര്‍.ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍. വളരെ ‘എക്സൈറ്റഡ്’ ആണ് ഞാന്‍, ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി (മഹാഭാരതം/രണ്ടാമൂഴം) കാത്തിരിക്കുന്നു എന്നും ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, ദൈവം അനുഗ്രഹിക്കട്ടെ”, എന്നും സംവിധായകന്‍ വെളിപ്പെടുത്തി.
ഒടിയന്റെ റിലീസിന് ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെയും താര നിരയും പ്രഖ്യാപിക്കും എന്നും വാർത്തകൾ ഉണ്ട്.
Entertainment news mohanlal randamoozham v sreekumar menon m t vasudevan nair b r shetty
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…