ലൂസിഫർ എന്ന ബോക്സോഫീസ് മാമാങ്കത്തിന് തിരി കൊളുത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ട്രെയിലർ എത്തിക്കാൻ പ്രിത്വിരാജിനും സംഘത്തിനും കഴിഞ്ഞു. തന്റെ ആരാധ്യ പുരുഷന് വേണ്ടി പൃഥ്വിരാജ് ഒരുക്കുന്നത് കിടിലം രാഷ്ട്രീയ മുഖമുള്ള ത്രില്ലർ ചിത്രം തന്നെയാണ്.
മോഹൻലാലും മഞ്ജു വാര്യരും ടോവിനോയും ഇന്ദ്രജിത്തും വിവേക് ഒബ്രോയിയും തുടങ്ങി ചിത്രത്തിലെ 26 പ്രധാന കഥാപാത്രങ്ങളേയും കാണിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ ഇറങ്ങിയത് പോലെയാണ് ഈ 26 മുഖങ്ങൾ കാണിച്ചുകൊണ്ടുള്ള ട്രെയിലറും.
മൂന്ന് മിനിറ്റ് ഉള്ള ട്രെയിലർ ഊതി കാച്ചി ഉണ്ടാക്കിയത് ഡോൺ മാക്‌സ് ആണ്. 20 ദിവസങ്ങൾ കൊണ്ടാണ് പ്രേക്ഷകരെ നിരവധി തവണ വീണ്ടും വീണ്ടും കാണിക്കാൻ വേണ്ടി ആവേശം കൊള്ളിച്ച ട്രെയിലർ ഒരുക്കിയത്.
സമീപ കാലങ്ങളിൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളുടെ എല്ലാം തന്നെ റ്റീസർ ഒരുക്കിയത് ഡോൺ മാക്‌സ് ആണ്, ലൂസിഫർ ചിത്രത്തിന്റ അതേ വേഗതയിൽ തന്നെയാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ഉറുമി എന്ന ചിത്രം മുതൽ പ്രിത്വിരാജുമായി ഉള്ള സഹൃദം ആണ് ഇപ്പോഴും ഉള്ളത് എന്നും എന്തും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം പൃഥ്വിരാജ് തരുന്നുണ്ട് എന്നും ഡോൺ മാക്‌സ് പറയുന്നു.
പുറത്തിറങ്ങി ഒന്നര ദിവസം പിന്നിടുമ്പോള്‍ ട്രെയിലറിന് 38 ലക്ഷത്തിന് മേല്‍ കാഴ്ചക്കാരായിട്ടുണ്ട്. ഇതോടെ ഏറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന റെക്കോഡ് ലൂസിഫറിന്റെ പേരിലായി. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ട്രെയിലറും ലൂസിഫർ തന്നെയാണ്.
യൂട്യൂബില്‍ ട്രെന്‍ഡിംഗിലും ട്രെയിലര്‍ ഒന്നാമതാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…