ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോവിനോ തോമസ് ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
മോഹൻലാൽ നായകനായി എത്തിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഡയലോഗ് ആണ് ചിത്രത്തിന് പേരായി ഉപയോഗിചിരിക്കുന്നത്.
‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്, ജിയോ ബേബിയാണ്. രണ്ട് പെണ്കുട്ടികൾ ആണ് ജിയോ ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം.
മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ യുവ നടനാണ് ടോവിനോ, ഈ വർഷം ഇറങ്ങിയ തീവണ്ടി വമ്പൻ വിജയമായിരുന്നു, അതോടൊപ്പം ആമി, അഭിയുടെ കഥ അനുവിന്റെയും, മറഡോണ എന്നീ ചിത്രങ്ങളും ബോക്സോഫീസ് വിജയം നേടി.
കുപ്രസിദ്ധ പയ്യൻ ആണ് ഇനി റിലീസ് ചെയ്യുന്ന ടോവിനോ ചിത്രം, നവംബർ 9ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കൂടാതെ, ലൂസിഫർ, ലൂക്ക, ആൻഡ് ഓസ്കാർ ഗോസ് ടു, എന്റെ ഉമ്മാന്റെ പേര്, മാരി 2, കൽക്കി, വൈറസ് എന്നിവയാണ് വരാൻ ഇരിക്കുന്ന ടോവിനോ തോമസ് ചിത്രങ്ങൾ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…