മലയാള സിനിമയിലെ തീപ്പൊരി സിനിമകളുടെ തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ. ഡോക്ടർ പശുപതിയിൽ തുടങ്ങി ലേലവും പത്രവും കിങ്ങും കമ്മീഷണറും പ്രജയും ഒക്കെ നമുക്ക് തന്നെ രഞ്ജി പണിക്കർ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കാൻ ഒരുങ്ങുകയാണ്. സംവിധാനം ചെയ്യുന്നത്, ദൃശ്യവും ആദിയും മെമ്മറീസും ഒക്കെ നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് ആണ്. ഫെഫ്കയും റൈറ്റേഴ്‌സ് യൂണിയനും ചേർന്നൊരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഫെഫ്കയിലെ മെംബേഴ്സിന് വേണ്ടിയുള്ള ധന സമാഹാരണത്തിന്റെ ഭാഗമായി ആണ് ചിത്രം ഒരുക്കുന്നത്.
കുറെ കാലങ്ങളായ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രഞ്ജി പണിക്കർ വീണ്ടും തിരക്കഥ എഴുതുമ്പോൾ, ട്വന്റി ട്വന്റി ചിത്രം പോലെ ഒരു ചിത്രമായിരിക്കും ഫെഫ്‌ക ഒരുക്കുന്നത് എന്നാണ് അറിയുന്നത്.
മലയാളത്തിന്റെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ഇതുകൂടാതെ സുരേഷ് ഗോപി തിരിച്ചു വരവിന് ഒരുങ്ങുന്ന ലേലം2വിന് വേണ്ടിയും തിരക്കഥാ ഒരുക്കുന്നത് രഞ്ജി പണിക്കർ ആണ്. കസബക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ആയിരിക്കും സംവിധാനം ചെയ്യുക.
ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ഫെബ്രുവരി 22ന് തീയറ്ററുകളിൽ എത്തും. മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…