ഫിയോക്കിന്റെ തീയറ്ററിൽ മരക്കാർ ഇറക്കില്ല; മരക്കാരിന്റെ പരാജയം കാണാൻ കൊതിച്ച് വിജയകുമാർ..!!

2,249

മരക്കാർ ചിത്രം എന്തൊക്ക സംഭവിച്ചാലും ഫിയോക് സംഘടനയുടെ തീയറ്ററുകളിൽ ഇറക്കില്ല എന്ന വാശിയിൽ തന്നെയാണ് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ.

യാതൊരു ഉപാധികളും ഇല്ലാതെ എത്തിയിട്ടും മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യാൻ വിസമ്മതിക്കുന്നതിന് പിന്നിൽ ചിത്രത്തിന്റെ പരാജയം കാണാൻ വിജയകുമാർ മോഹിക്കുന്നത് കൊണ്ടാണ് എന്ന് മോഹൻലാൽ ആരാധകർ നൽകുന്ന ആരോപണം.

വിജയകുമാർ സിനിമയെ സ്നേഹിക്കുന്ന ആളല്ല എന്നും വ്യക്തികൾക്ക് വേണ്ടി കടുംപിടുത്തം നടത്തുന്നയാൾ ആണ് എന്നും ആരാധകർ സോഷ്യൽ മീഡിയ വഴി പറയുന്നു.

എന്നാൽ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നേടിയ വമ്പൻ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ഒടിടി മോഹിക്കുന്ന ചിലർക്കുള്ള ചുട്ടമറുപടി ആണെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ. കുറുപ്പ് എത്തിയത് 506 സ്‌ക്രീനിലാണ്.

റിലീസ് ഡേ ഉള്ള എല്ലാ ഷോകളും ഫുൾ ആണ്. ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഉണ്ടാകുന്ന സംഭവം ആണ്. ആന്റണി പെരുമ്പാവൂർ തീയ്യറ്ററിൽ റീലീസ് ചെയ്യുന്നതിന് ശക്തമായ സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

Mohanlal

അതിനെല്ലാം സാക്ഷിയാണ് ഞാനും. കുറുപ്പ് മാറ്റിയിട്ട് ഒരുകാരണവശാലും മരക്കാർ ഫിയോക്ക് തീയറ്ററുകളിൽ കളിപ്പിക്കില്ല എന്നും വിജയകുമാർ പറയുന്നു. 405 തീയ്യറ്ററിൽ പ്രദർശനം നടത്താൻ ആയിരുന്നു കുറുപ്പ് തീരുമാനിച്ചിരുന്നു.

എന്നാൽ രജനികാന്ത് ചിത്രം അണ്ണാത്തേക്ക് ആളുകയറാതെ ആയതോടെ ആ തീയ്യറ്ററിൽ കൂടി കുറുപ്പ് പ്രദർശനം നടത്താൻ തീരുമാനിക്കുക ആയിരുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനോട് തികഞ്ഞ വൈരാഗ്യ ബുദ്ധിയോടെയാണ് ഫിയോക്ക് പെരുമാറുന്നത് എന്ന് മോഹൻലാൽ ആരാധകർ ആരോപിക്കുന്നത്.

എന്തായാലും വരും ദിവസങ്ങളിൽ അറിയാൻ കഴിയും ഫിയോക്ക് സംഘടനയുടെ തീരുമാനം തന്നെയാണോ തീയറ്റർ ഉടമകൾക്കും എന്നും.

You might also like