Cinema

ചെറിയ ഇടവേളക്ക് ശേഷം മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രം തീയറ്ററുകളിലേക്ക്; ഫുട്ടേജിന്റെ പുത്തൻ പോസ്റ്റർ റിലീസായി..!!

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫുട്ടേജ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ആയിരിക്കുകയാണ്..

ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ ആദ്യ സംവിധാന സംരംഭത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളുണ്ട്.

ഏറെ കാത്തിരിപ്പിനോടുവിൽ ഈ ഓഗസ്റ്റ് 2ന് പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലംസ് ആണ്.

മഞ്ജു വാരിയർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി ഒരുങ്ങുന്നത് നായർ വിശാഖ്, ഗായത്രി അശോക് തുടങ്ങിയവരാണ്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍,
പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ – എ.എസ് ദിനേശ്, ശബരി.

News Desk

Recent Posts

കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ…

1 week ago

കിച്ച സുദീപ്- അനുപ് ഭണ്ഡാരി ചിത്രം ‘ ബില്ല രംഗ ബാഷ’

കന്നഡ സൂപ്പർതാരം കിച്ച സുദീപ്, വിക്രാന്ത് റോണയ്ക്ക് ശേഷം സംവിധായകൻ അനുപ് ഭണ്ഡാരിയുമായി കൈകോർക്കുന്ന 'ബില്ല രംഗ ബാഷ'യുടെ കൺസെപ്റ്റ്…

2 weeks ago

പവർ ഗ്രൂപ്പിൽ പെണ്ണുങ്ങളും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്വേത മേനോൻ; അമ്മ സംഘടനയിൽ നേരത്തെ വൈസ് പ്രസിഡന്റായി ഇരുന്ന ആളാണ്‌ ശ്വേത..!!

ഹേമ കമ്മിറ്റി റിപ്പോർട്ട് ആളിക്കത്തുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടിയും നേരത്തെ അമ്മയുടെ വൈസ് പ്രസിഡണ്ട്‌ ആയ ശ്വേത…

3 weeks ago

വി ജെ മച്ചാൻ പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ..!!

കേരളത്തിൽ ഏറെ ആരാധകരും കാഴ്ചക്കാരുമുള്ള യൂട്യൂബർ വി ജെ മച്ചാൻ പോക്സൊ കേസിൽ പിടിയിൽ. സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട…

4 weeks ago

സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്, അഭിനയിച്ചില്ലെങ്കിൽ ഞാൻ ചത്തുപോകും; സുരേഷ് ഗോപി..!!!

രാഷ്ട്രീയ വിജയങ്ങൾ നേടി മന്ത്രി സ്ഥാനം നേടിയ സുരേഷ് ഗോപി എന്നാൽ തനിക്ക് ഇഷ്ടമുള്ള പ്രവർത്തി അഭിനയം തന്നെയാണ് എന്ന്…

4 weeks ago

ഒരു നടനിൽ നിന്നും തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗായത്രി വർഷ..!!

മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രം കൊണ്ട് മാത്രം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായി നിൽക്കാൻ കഴിയുന്ന…

4 weeks ago