ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച് ചെയ്തു. ഡിജിറ്റൽ വിനോദ മേഖലയിൽ 360 ഡിഗ്രി അനുഭവത്തോടെ വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഗ്ലോപിക്സ് ടീം. 2025 മെയ് മാസത്തിൽ ഔദ്യോഗിക ലോഞ്ചിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഗ്ലോപിക്സ്, വിപുലമായ സിനിമകൾ, സീരീസുകൾ, വാർത്തകൾ, ഷോകൾ എന്നിവയും അതിലേറെ വിനോദ കണ്ടന്റുകളും ഉപയോഗിച്ച് 360 ഡിഗ്രി വിനോദ അനുഭവം പകർന്നു നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.
രേണുകമ്പ ഡിജിറ്റൽ സ്റ്റുഡിയോ, ബെംഗളൂരു, എറണാകുളം പ്രസ് ക്ലബ്, കേരളം, പ്രസാദ് ഫിലിം ലാബ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ചാണ് ലോഗോ ലോഞ്ച് ഇവന്റ് നടത്തിയത്. ഒരേസമയം മൂന്നു നഗരങ്ങളിലും വെച്ച് നടന്ന ഈ ഇവന്റിന് നേതൃത്വം നൽകിയത് ഗ്ലോപിക്സ് കോ- ഫൗണ്ടർ കൂടിയായ അനിതയാണ്. ഇന്ത്യയിലും പുറത്തും വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ഗ്ലോപിക്സിന്റെ യാത്രക്ക് തുടക്കം കുറിച്ച് കൊണ്ടാണ് ഈ ലോഗോ ലോഞ്ച് ഇവന്റ് നടത്തിയത്.
നൂതന സാങ്കേതികവിദ്യയും വൈവിധ്യമാർന്ന ഉള്ളടക്കവും സംയോജിപ്പിച്ച് ഒരുക്കിയ ഗ്ലോപിക്സിൽ സിനിമകൾ, വെബ് സീരീസുകൾ, ഡോക്യുമെന്ററികൾ, വാർത്തകൾ, റിയാലിറ്റി ഷോകൾ, എന്നിവ ഭോജ്പുരി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, ബംഗാളി, മലയാളം എന്നിവയുൾപ്പെടെ വിവിധ ഭാഷകളിൽ ലഭ്യമാകും. വെബ്, മൊബൈൽ, ടാബ്ലെറ്റ് ഉപയോക്താക്കൾക്കായി ആയാസരഹിതമായി രൂപമെടുത്തിയ ചെയ്ത ഒരു ഉപയോക്തൃ-സൌഹൃദ പ്ലാറ്റ്ഫോം കൂടിയാണ് ഗ്ലോപിക്സ്. 2025 മെയ് മാസത്തിൽ ഔദ്യോഗികമായി ഈ ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യപ്പെടും.
2025 ജനുവരി 23 ന് ഡൽഹിയിൽ ഒരു പ്രധാന പത്രസമ്മേളനം ഉൾപ്പെടെ കൂടുതൽ പരിപാടികൾ ഗ്ലോപിക്സ് ടീം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ അവിശ്വസനീയമായ സാംസ്കാരിക വൈവിധ്യം ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും വിനോദത്തിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഗ്ലോപിക്സ് ടീം അറിയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…