Categories: Cinema

ഞാൻ ഇത്രയും തള്ളിയിട്ടും പടം നിങ്ങൾക്ക് ഇഷ്ടം ആയില്ല എങ്കിൽ നിങ്ങൾക്ക് എന്നെ തെറിവിളിക്കാം; പാപ്പാനെ കുറിച്ച് ഗോകുൽ സുരേഷ്..!!

വീണ്ടും ഒരു സുരേഷ് ഗോപി ചിത്രം തീയറ്ററിൽ എത്തുന്നതിന്റെ പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. ചിത്രത്തിന് വേണ്ടി മികച്ച പ്രൊമോഷൻ തന്നെയാണ് സുരേഷ് ഗോപിയും ടീമും നടത്തുന്നതും.

കൊച്ചിയിൽ നടന്ന പ്രൊമോഷന് ശേഷം കോഴിക്കോട് ആയിരുന്നു പ്രൊമോഷൻ നടന്നത്. പാപ്പൻ ലുക്കിൽ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. ഗോകുൽ സുരേഷ്, നീത പിള്ള, സാധിക എന്നിവരും പ്രൊമോഷൻ ടീമിൽ ഉണ്ടായിരുന്നു. വമ്പൻ ആരവത്തോടെ ആണ് താരങ്ങളെ കോഴിക്കോട് സിനിമ പ്രേമികൾ ഏറ്റെടുത്തത്.

എന്നാൽ കോഴിക്കോട് എത്തിയപ്പോൾ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പാപ്പൻ എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണണം. ഞാൻ എത്രയൊക്കെ തള്ളിയിട്ടും നിങ്ങൾക്ക് പടം ഇഷ്ടമായില്ല എങ്കിൽ സോഷ്യൽ മീഡിയ വഴി നിങ്ങൾക്ക് ആവുവോളം തെറി വിളിച്ചോളൂ എന്നും ഗോകുൽ സുരേഷ് പറയുന്നു.

‘ഈ 29 നു ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. എല്ലാവരും തീയറ്ററിൽ തന്നെ പോയി കാണണം. ഓ ടി ടിയിൽ കണ്ടാൽ നിങ്ങൾക്ക് ഈ ചിത്രം നല്ല രീതിയിൽ എക്സ്പീരിയൻസ് ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ നിങൾ തീർച്ചയായും ഈ ചിത്രം തീയറ്ററിൽ തന്നെ പോയി കാണണം. ഞാൻ ഇത്രയൊക്കെ തള്ളിയിട്ടും നിങ്ങൾക്ക് പടം ഇഷ്ടമായില്ല എങ്കിൽ എന്റെ സോഷ്യൽ മീഡിയ പേജുകളിൽ രണ്ടു തേരിയിട്ടാൽ മതി’. ഗോകുൽ സുരേഷ് പറയുന്നു.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജോഷി സംവിധാനം ചെയ്തു എത്തുന്ന ചിത്രം ആണ് പാപ്പൻ. നൈല ഉഷ ആണ് ചിത്രത്തിൽ സുരേഷ് ഗോപിക്ക് നായിക ആയി എത്തുന്നത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വമ്പൻ താരനിരയിൽ എത്തുന്ന ചിത്രത്തിൽ കനിഹ, ആശ ശരത്, വിജയ രാഘവൻ, ടിനി ടോം, മാളവിക മേനോൻ, ഷമ്മി തിലകൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 days ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago