mohanlal honey rose
സിനിമയിൽ ചില ജോഡികൾ എന്നും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന കൂട്ടത്തിൽ ആണ്. പ്രേത്യേകിച്ച് മോഹൻലാലിനൊപ്പം വിജയങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞ മലയാളികൾ നന്നായി ഇഷ്ടപ്പെടുന്ന ഒട്ടേറെ നായിക കോമ്പിനേഷനുകൾ ഉണ്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് മോഹൻലാലിനൊപ്പം ശോഭന വരുമ്പോൾ ആയിരുന്നു. ഇരുവരും അമ്പതിൽ അധികം ചിത്രങ്ങളിൽ ഒന്നിച്ചിട്ടുമുണ്ട്.
അതുപോലെ മഞ്ജു വാര്യരും രേവതിയും മീനയും എല്ലാം മോഹൻലാൽ ചിത്രങ്ങളിലെ ഭാഗ്യ നായികമാരായിരുന്നു. മോഹൻലാൽ ചിത്രങ്ങളിൽ അടുത്ത കാലങ്ങളിൽ നായികാ ആയി എത്തുന്ന താരമാണ് ഹണി റോസ്. അടുത്തിടെ എത്തിയ മോഹൻലാൽ ചിത്രങ്ങളുടെ അഭിവാജ്യഘടകമായി ഹണി റോസ് വരുന്നുണ്ട്. മലയാളത്തിൽ മറ്റു ചിത്രങ്ങളിൽ ഒന്നും അവസരം ലഭിക്കാത്ത താരം കൂടിയാണ് ഹണി റോസ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഭാഗ്യ പരീക്ഷണങ്ങൾ നടത്തി എങ്കിൽ കൂടിയും ഒന്നും നേടാൻ കഴിയാതെപോയ താരമാണ് ഹണി. 2005 വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ഹോണിയുടെ അരങ്ങേറ്റം. എന്നാൽ അനൂപ് മേനോന്റെ തിരക്കഥയിൽ എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിക്ക് അഭിനയ ലോകത്തിൽ തന്റേതായ ഇടം നേടിക്കൊടുത്തത്.
തുടർന്ന് ഇങ്ങോട്ട് നിരവധി ചിത്രങ്ങൾ താരത്തിന് ലഭിച്ചു. അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, റിങ് മാസ്റ്റർ, യൂ ടൂ ഭ്രൂട്ടസ്, കുമ്പസാരം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഹണി റോസ് എന്ന താരം മോഹൻലാലിനൊപ്പം ആദ്യാമായി ഒന്നിക്കുന്ന ചിത്രം കനൽ ആയിരുന്നു. എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയില്ല. ഹണി റോസ് ആയിരുന്നു ചിത്രത്തിൽ മോഹൻലാലിൻറെ നായിക.
അബാം മൂവീസും ആശിർവാദ് സിനിമാസും ചേർന്നായിരുന്നു കനൽ നിർമ്മിച്ചത്. 2015 ഓണം റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് അഞ്ചു കോടിക്കും താഴെയാണ്. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം ആയിരുന്നു മോഹൻലാലും ഹണി റോസും ഒന്നിക്കുന്നത്. ഐറ്റമാണി മെയ്ഡ് ഇൻ ചൈന എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.
ജെസ്സി പോത്തൻ എന്ന വേഷത്തിൽ ആണ് ഹണി ചിത്രത്തിൽ എത്തിയത്. സാമ്പത്തികമായി വിജയം നേടിയ ചിത്രമാണ് ഇട്ടിമാണി എങ്കിൽ കൂടിയും മോഹൻലാൽ ആരാധകരോ പ്രേക്ഷകർക്കോ ആഗ്രഹിച്ച രീതിയിൽ ഓളമുണ്ടാക്കാൻ ഇട്ടിമാണിക്ക് ആയില്ല. നിർമാതാക്കൾ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായി ഇട്ടിമാണിയെ പറയുന്നത് എങ്കിലും ദേശിയ മാധ്യമങ്ങൾ അടക്കം മോശമെന്ന് റിവ്യൂ ചെയ്ത ചിത്രമായിരുന്നു ഇട്ടിമാണി.
ഇട്ടിമാണിക്ക് ശേഷം ഹണി റോസ് മോഹൻലാൽ കോമ്പിനേഷൻ ഒന്നിച്ച ചിത്രം ആയിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ. ഈ ചിത്രത്തിൽ ഹണി റോസ് ഉണ്ടായിരുന്നു എങ്കിൽ കൂടിയും മോഹൻലാലിന്റെ നായിക ആയിരുന്നില്ല. 28 കോടി ബഡ്ജറ്റിൽ നിർമ്മിക്കാൻ തീരുമിച്ച ചിത്രം എന്നാൽ പൂർത്തിയായത് മുപ്പത്തിരണ്ട് കോടിക്ക് ആയിരുന്നു.
തുടർന്ന് 2020 ൽ ബോക്സ് ഓഫീസിൽ എത്തിയ ചിത്രം ദാരുണ പരാജയം ആയി മാറി. ബോക്സ് ഓഫീസിൽ നിന്നും നേടിയത് വെറും 20 കോടിക്കടുത്ത് മാത്രം ആയിരുന്നു. തുടർന്ന് ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് ഇരുവരും ഒന്നിക്കുന്ന ചിത്രമായി ബോക്സ് ഓഫീസിൽ എത്തിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ എന്താകുമെന്ന് കണ്ടറിയണം.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…