ബിഗ് ബ്രദർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ഒരു സിനിമ തീയറ്ററിൽ റിലീസ് ചെയ്തട്ടില്ല. പ്രണവ് നായകനായി അവസാനം എത്തിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്. ഇപ്പോൾ മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റേയും ചിത്രങ്ങൾ തീയേറ്ററിലേക്ക് എത്തുകയാണ്.
2022 ൽ ആണ് രണ്ട് സിനിമകൾ തീയറ്ററിൽ എത്തുക. മരക്കാർ അറബിക്കടലിന്റെ സിംഹം റീലീസ് തീയതി ഇതുവരെയും തീരുമാനം ആകാത്ത സാഹചര്യത്തിൽ മോഹൻലാൽ നായകനായി ഇനി ആദ്യം റിലീസ് ചെയ്യുന്ന സിനിമ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആണ്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പത്തിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും അതോടൊപ്പം കോമഡിയും ചേർന്നതാണ്. വമ്പൻ താരനിരയിൽ വലിയ ക്യാൻവാസിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം കൂടിയാണ് ആറാട്ട്.
കറുത്ത വിന്റേജ് ബെൻസ് കാറും ചിത്രത്തിൽ ഹൈലൈറ്റാണ്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ സ്വാസിക , രചന നാരായൺകുട്ടി , സാധിക വേണുഗോപാൽ , മാളവിക എന്നിവരും ഉണ്ട്. നെടുമുടി വേണു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കൂടാതെ സായി കുമാർ , വിജയ രാഘവൻ , ഇന്ദ്രൻസ് , നന്ദു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ മോഹൻലാൽ ചിത്രം ആറാട്ട് എത്തുന്നതിന് മുന്നേ പ്രണവ് മോഹൻലാൽ ചിത്രം തീയറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹൃദയം 2022 ജനുവരി 21 നാണ് എത്തുന്നത്.
നിർമാതാക്കൾ മെരിലാന്റ് സിനിമാസ് ആണ് റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിന് ശേഷം ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹൃദയം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…