ദർശനയെ തേച്ചു, മായയെ തേച്ചു, എന്നിട്ട് നല്ലൊരു പെണ്ണിനെ കണ്ടപ്പോൾ കെട്ടി; ഹൃദയം വെറും തേപ്പ് കഥ, ഓടിട്ടിയിൽ എത്തിയപ്പോൾ സിനിമയുടെ അഭിപ്രായം മാറി..!!
പ്രണവ് മോഹൻലാൽ നായകനായി എത്തിയ മൂന്നാം ചിത്രം ആയിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. വൈശാഖ് സുബ്രമണ്യം നിർമ്മിച്ച ചിത്രത്തിൽ നായകന്റെ 18 മുതൽ 30 വയസ്സ് വരെയുള്ള ജീവിതം ആണ് കാണിക്കുന്നത്.
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആയിരുന്നു തീയറ്ററിൽ റിലീസ് ചെയ്ത ചിത്രം വാഴ്ത്തപ്പെട്ടത്. ജനുവരി 21 ആയിരുന്നു ചിത്രം ലോക വ്യാപകമായി റീലീസ്സ് ചെയ്തത്.
തുടർന്ന് ഫെബ്രുവരി 18 മുതൽ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഹോട്ട് സ്റ്റാറിൽ സംപ്രേഷണം തുടങ്ങിയത്. എന്നാൽ ചിത്രം ഓൺലൈൻ റിലീസ് ആയതോടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ആണ് വന്നുകൊണ്ടു ഇരിക്കുന്നത്.
തീയറ്ററിൽ എത്തിയപ്പോൾ മികച്ച ക്യാമ്പസ് ചിത്രമെന്നും അന്യനാട്ടിൽ പഠിക്കാൻ പോകുന്ന പല ആളുകളും തങ്ങളുടെ പഴയകാല ഓർമകളിലേക്ക് ഈ ചിത്രത്തിൽ കൂടി തിരിച്ചു പോയി എന്നുള്ള പോസ്റ്റുകൾ അടക്കം വന്നിരുന്നു. എന്നാൽ ഓൺലൈൻ റിലീസ് ആയതോടെ ഹൃദയം വെറും തേപ്പ് കഥയാണ് എന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്.
ദര്ശനയെയും തുടർന്ന് ദർശന ആയുള്ള പ്രണയം തകർന്നതോടെ മായയെ പ്രണയിക്കുകയും എന്നാൽ മായയെ തേച്ചശേഷം അരുൺ നിത്യയെ ആണ് വിവിവാഹം കഴിക്കുന്നത്. അതിനിടയിൽ കൊച്ചിയിൽ കൂട്ടുകാരനൊപ്പം എത്തുമ്പോൾ മറ്റൊരു ചെറിയ പ്രണയവും നായകന് ഉണ്ടാകുന്നതായി കാണിക്കുന്നുണ്ട്.
ചിത്രത്തിൽ ദര്ശനക്കൊപ്പം സീനിയേഴ്‌സിന്റെ മുന്നിൽ കൂടി നടന്നുപോകുന്ന സീൻ ദര്ശനയും അരുണും തമ്മിലുള്ള സ്നേഹത്തിന്റെ തുടക്കം കാണിക്കുന്ന മാസ്സ് സീൻ ആയിരുന്നു എങ്കിൽ കൂടിയും ഓടിട്ടിയിൽ എത്തിയപ്പോൾ അത് വരും ബോറൻ സീൻ എന്നുള്ള കാഴ്ചപ്പാടിലേക്ക് മാറുകയാണ്.
വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമെന്ന് തീയറ്റർ റിലീസ് സമയത്തിൽ വാഴ്ത്തിയ ചിത്രമാണ് ഇപ്പോൾ വെറും ക്യാമ്പസ് തട്ടിക്കൂട്ട് ചിത്രമെന്ന് ഓൺലൈൻ ബുദ്ധിജീവികൾ വിധിയെഴുതിയത്. ഓരോ സീനും കഴിയുമ്പോൾ പോസ് ചെയ്തു കുറ്റങ്ങൾ പേപ്പറിൽ എഴുതി സിനിമ കാണുന്നവർക്ക് ഉള്ളതല്ല ചില സിനിമകൾ എന്ന് അക്കമിട്ട് പറയുമ്പോഴും ചിത്രങ്ങളെ വിമർശിക്കാൻ മാത്രമായി ഒരു വിഭാഗം വളർന്നു വരുകയാണ്.
അതിൽ വലിയൊരു വിഭാഗം തീയേറ്ററിലേക്ക് എത്തുന്നില്ല. ഇനി എത്തിയാലും സിനിമ ഒറ്റ സ്ട്രെച്ചിൽ കണ്ടാൽ ഈ കൂട്ടർക്ക് വിലയിരുത്താൻ കഴിയുമോ എന്നുള്ളതും സംശയമാണ്.