Street fashion

ചരിത്രമാകാൻ ഉറപ്പിച്ച് ലൂസിഫർ, ലൂസിഫറിന് ജിസിസിയിൽ ആദ്യ ദിനം റെക്കോര്ഡ് ഷോ..!!

മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ എത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ഒരേ സമയം മൂന്ന് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫർ എത്തുന്നു. തമിഴിൽ മോഹൻലാൽ തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിംസ് ജിസിസിയിൽ ഒരുക്കിയിരിക്കുന്നത്. ഓരോ ദിനവും 24 ഷോകൾ വീതം വരെ ഒരു സെന്ററിൽ കളിക്കുന്നു എന്നുള്ള പ്രത്യേകതയും റെക്കോര്ഡ് ലൂസിഫർ സ്വന്തമാക്കി ഇരിക്കുക ആയാണ്.

കൂടാതെ, ബഹ്‌റൈൻ സിനിമ റിലീസ് ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമക്ക് 7 തീയറ്ററുകളിൽ 10 സ്ക്രീനിൽ ആയി ദിനംപ്രതി 50കളിൽ ഏറെയാണ് നടത്തുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ സസ്‌പെൻസ് കാരക്ടർ പോസ്റ്ററും നാളെ രാവിലെ 10മണിക്ക് എത്തുന്നുണ്ട്.

മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌, കലാഭവൻ ഷാജോൺ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

1 week ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

1 week ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

3 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

4 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

4 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago