ഇരവിലും പകലിലും ഒടിയൻ; ഒടിയൻ വീണ്ടും എത്തുന്നു, പോസ്റ്റർ ഷെയർ ചെയ്ത് മോഹൻലാൽ..!!

85

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന് എത്തിയ ചിത്രമായിരുന്നു മോഹൻലാനിനെ നായകനാക്കി നവാഗതനായ ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം, ആദ്യ ദിനത്തെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ലോകമെങ്ങും ഒരേ ദിനം റിലീസ് ചെയ്ത ചിത്രം, മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ ഒടിയന്റെ പുതിയൊരു പോസ്റ്റർ ഷെയർ ചെയ്തിരിക്കുയാണ് മോഹൻലാൽ. ഒടിയൻ കഥകൾ അവസാനിക്കുന്നില്ല, ഇരുട്ടിനെ പകലാക്കുന്ന പകലിനെ ഇരവാക്കുന്ന കഥകളുമായി ഒടിയൻ വീണ്ടുമെത്തുന്നു.

ഒടിയൻ എന്ന സങ്കല്പത്തിന്റെ പിന്നിലെ ചുരുളുകൾ അഴിച്ച് ഡോക്യൂമെന്ററിയാണ് എത്തുന്നത്. നോവിൻ വാസുദേവ് സംവിധാനം ചെയ്യുന്ന ഇരവിലും പകലിലും ഒടിയൻ എന്ന ഡോക്യൂമെന്ററിയാണ് അണിയറയിൽ തയ്യാറായിരിക്കുന്നത്. രചന നിർവഹിച്ചിരിക്കുന്നത് ടി അരുൺ കുമാർ ആണ്. മോഹൻലാൽ, തന്റെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്.

You might also like