മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ് ബോബി സഞ്ചയ് എന്നിവരുടെ തിരക്കഥയിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ആ തസ്കരന്മാർമാരെ, കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയും കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കര പക്കിയായി മോഹൻലാലും ആണ് എത്തുന്നത്. ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഏറെ ആവേശം നൽകിയ കഥാപാത്രം ആണ് മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ ഇതിക്കരപക്കി. വെറും 20 മിനിറ്റ് മാത്രമുള്ള മോഹൻലാൽ കഥാപാത്രം വമ്പൻ കയ്യടിയാണ് തീയറ്ററിൽ നേടിയത്.
ഇത്തിക്കര പക്കിയുടെ കഥ പറയുന്ന ചിത്രം വരാതെ ഇരിക്കില്ല എന്നും അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്നുമാണ് റോഷൻ ആൻഡ്രൂസ്, ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ സിനിമ ആക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചു പറഞ്ഞത് മമ്മൂട്ടി ആണെന്നുമാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. തന്നോടല്ല, ആന്റോ ജോസേഫിനോടാണ് ഇക്കാര്യം മമ്മൂക്ക പങ്ക് വെച്ചത് എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.
ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഏറെ മോഹന്ലാലിനായി അണിയറയിൽ ഒരുങ്ങുന്ന കൂട്ടത്തിലേക്ക് ഇത്തിക്കര പക്കികൂടി എത്തുമോ എന്ന് കാത്തിരുന്നു കാണാം..
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…