ഒടിയൻ, ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
ഈ മാസം, സിംഗപ്പൂരിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ സിങ്കപ്പൂരിൽ ആണ്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഷെഡ്യൂളിൽ മോഹൻലാലിന്റെ ബാല്യകാലമാണ് ചിത്രീകരിക്കുന്നത്.
രണ്ടാം ഷെഡ്യൂൾ, കൊച്ചിയിലും തൃശൂർ എന്നിവടങ്ങളിൽ ആയി ഏപ്രിൽ അവസാനം ആയിരിക്കും ആരംഭിക്കുക. എം പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയായി എത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായി എത്തിയ മഞ്ജു വാര്യർക്ക് ശേഷമാണ് മറ്റൊരു നായിക.
ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ ഉണ്ടാവും, രാധിക ശരത്കുമാർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
ഏപ്രിൽ അവസാനം തുടങ്ങുന്ന രണ്ടാം ഷെഡ്യൂളിൽ ആയിരിക്കും മോഹൻലാൽ ചെയ്യുക. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.
ലൂസിഫർ, സൂര്യ മോഹൻലാൽ ടീം ഒന്നിക്കുന്ന കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്നിവയാണ് ഷൂട്ടിംഗ് പൂർത്തിയായ മോഹൻലാൽ ചിത്രങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ ഈ മാസം 28ന് തീയറ്ററുകളിൽ എത്തും.
ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ ആണ് ഈ വർഷം വരാൻ ഇരിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…