Street fashion

ഇട്ടിമാണിയുടെ കഥ ഇനി പറയുന്നത് ചൈനയിൽ, മോഹൻലാൽ ചൈനയിലേക്ക്; അടുത്ത മാസം ബിഗ് ബ്രദർ ആരംഭിക്കും..!!

ലൂസിഫർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കുന്ന ചിത്രമാണ് ഇടയിമാണി മെയ്ഡ് ഇൻ ചൈന.

നവാഗതരായ ജിബിയും ജോജുവും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് ഹണി റോസ് ആണ്. തമിഴ് താരം രാധിക ശരത്കുമാർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ഓണം റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ചൈന ഷെഡ്യൂൾ ചെയ്യുന്നതിനായി മോഹൻലാൽ ജൂലൈ ഒന്നിന് ചൈനയിലേക്ക് പറക്കും, 11ന് മോഹൻലാൽ ചൈന ഷെഡ്യൂളിന് ശേഷം തിരിച്ചു എത്തും. തുടർന്ന് മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ജൂലൈ 14ന് ചിത്രം പാക്കപ്പ് ആകും, ഇപ്പോൾ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടക്കുന്നത്.

ജൂലൈ 11ന് ആണ് മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ ചിത്രീകരണം ആരംഭിക്കുന്നത്, എന്നാൽ മോഹൻലാൽ പതിനാറാം തീയതി ആയിരിക്കും എത്തുക, എന്നാൽ ഒറ്റ ദിവസത്തെ അഭിനയത്തിന് ശേഷം മോഹൻലാൽ, കാപ്പാൻ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയുടെ ഡബ്ബിങ് ചെയ്യും, തുടർന്ന് ആയിരിക്കും മോഹൻലാൽ വീണ്ടും ബിഗ് ബ്രദർ ലൊക്കേഷനിൽ എത്തുക.

ബിഗ് ബ്രദർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ആയിരിക്കും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago