ഏറെക്കാലത്തെ ഇടവേളക്ക് ശേഷം മോഹൻലാലിന്റെ ഒരു കോമഡി ചിത്രം എത്തുന്നു, ജിബി ജോജു എന്നീ നവാഗത സംവിധായകർ ഒരുക്കുന്ന ചിത്രം കോമഡിയുടെ മേംപൊടിയിൽ ഒരുങ്ങുന്ന ഫാമിലി എന്റർടൈന്മെന്റ് തന്നെ എന്നു തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി പറയുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.
തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് മുപ്പത് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടും തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം, ശക്തമായ കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തൃശൂർ ഭാഷ, ആചാരങ്ങൾ, സംസ്കാരം എന്നിവക്ക് വലിയ പ്രാധാന്യം നൽകുന്ന ചിത്രമാണ്.
മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി എന്ന കോമഡിയും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും കോർത്തിണക്കിയ കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഹണി റോസ് ആണ്. രാധിക ശരത് കുമാർ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. സിദ്ദിഖ്, സലിം കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, വിനു മോഹൻ, സിജോയ് വർഗീസ്, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, സാജു കൊടിയൻ, അരിസ്റ്റോ സുരേഷ്, കെ പി എ സി ലളിത, സുനിൽ സുഖദ, സ്വാസിക വിജയ്, യമുന എന്നിവർ ആണ് മറ്റുപ്രധാന താരങ്ങൾ.
സന്തോഷ് വർമ്മ, മനു, മഞ്ജിത്ത് എന്നിവർ എഴുതിയ വരികൾക്ക് ഈണം നൽകുന്നത് തീവണ്ടി എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയ കൈലാസ് മേനോൻ ആണ്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, കൊച്ചി, തൃശ്ശൂർ, ചൈന എന്നിവടങ്ങളിൽ ചിത്രീകരണം നടക്കുന്ന ഇട്ടാമണി ഓണം റിലീസ് ആയി മാക്‌സ് ലാബ് റിലീസ് ത്രൂ ആശിർവാദ് സിനിമാസ് ആണ് പ്രദർശനത്തിന് എത്തിക്കുന്നത്.
Ittimaani made in China first look poster
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…