ഒരു അഭിനേതാവ് എന്ന നിലയിൽ ഉയർച്ച ഉണ്ടാവുന്നത് തങ്ങളുടെ സേഫ് സോണിൽ നിന്നും പുറത്തിറങ്ങി വിജയങ്ങൾ നേടുമ്പോൾ ആണ്. അത്തരത്തിൽ ഗംഭീര പ്രകടനം ആണ് സൂര്യ ജയ് ഭീം എന്ന ചിത്രത്തിൽ കൂടി കാഴ്ച വെക്കുന്നത്.
മാസ്സ് മസാല പടങ്ങൾ തുടർച്ചായി ചെയ്ത സൂര്യ മാറ്റത്തിന്റെ വഴിയിൽ ആണ് ഇപ്പോൾ. തുടർച്ചയായി പ്രേക്ഷക പ്രീതി നേടുന്ന രണ്ട് ചിത്രങ്ങൾ ചെയ്യാൻ സൂര്യക്ക് കഴിഞ്ഞു. ഓൺലൈൻ റിലീസ് ആയി ആണ് സൂര്യ യുടെ അവസാന ചിത്രങ്ങൾ എത്തിയത്.
പാൻ ഇന്ത്യൻ ലെവലിൽ പ്രകീർത്തനങ്ങൾ ഏറ്റുവാങ്ങാനും കഴിഞ്ഞു രണ്ട് സിനിമകൾക്കും. സൂരരായ് പൊട്രോ എന്ന ചിത്രത്തിന് ശേഷം സൂര്യ ചെയ്ത ചിത്രം ആണ് ജയ് ഭീം. അഭിഭാഷകന്റെ വേഷത്തിൽ ആണ് സൂര്യ എത്തുന്നത്.
ആദ്യ വാസി യുവാവിനെ കള്ളക്കേസിൽ കുടുക്കുന്നതും അതിനു ഭാര്യ നടത്തുന്ന നിയമ പോരാട്ടവും ആണ് ചിത്രം പറയുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടി ആണ് ജയ് ഭീം. സൂര്യ , മണികണ്ഠൻ , മലയാളി താരം ലിജോ മോൾ , രജീഷ് വിജയൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ചിത്രത്തിൽ രാസ കണ്ണ് എന്ന യുവാവിന്റെ വേഷത്തിൽ ആണ് മണികണ്ഠൻ എത്തുന്നത്. രാസകണ്ണിന്റെ ഭാര്യ സെങ്കണ്ണിയുടെ വേഷത്തിൽ ആണ് ലിജോ മോൾ എത്തുന്നത്. ഒരു വീട്ടിൽ നടക്കുന്ന മോഷണവും അതിൽ തെളിവുകൾ ഒന്നും ഇല്ലാതെ സംശയത്തിന്റെ നിഴലിൽ രസകണ്ണിനെ പിടികൂടുന്നതും ആണ് കഥാവിഷ്‌കാരം.
ആമസോൺ പ്രൈമിൽ ആണ് സിനിമ എത്തിയത്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ പ്രേക്ഷക പ്രതികരണങ്ങൾക്ക് ഒപ്പം മറ്റൊരു മികവുറ്റ നേട്ടം കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ജയ് ഭീമിന്. ഐ എം ഡി ബി റേറ്റിങ്ങിൽ ലോക സിനിമയിൽ ഒന്നാം സ്ഥാനത്തു എത്തിയിരിക്കുകയാണ്.
ഹോളിവുഡ് ചിത്രം ഷോഷാങ്ക് റിഡംപ്‌ഷനെ മറികടന്ന് ആയിരുന്നു നേട്ടം. ടോം റോബിൻസും മോർഗൻ ഫ്രീമാനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഷോഷാങ്ക് ഐഎംഡിബിയില്‍ 9.3 റേറ്റിങ്ങാണ് നേടിയിരുന്നത്. എന്നാൽ ഇതിനെ മറികടന്ന് 9.6 റേറ്റിങ്ങ് നേടിയാണ് ജയ് ഭീം ഒന്നാമത് എത്തിയത്.
ലോക സിനിമകളെ റേറ്റ് ചെയ്യുന്ന വെബ് സൈറ്റാണ് ഐഎംഡിബി അഥവാ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. റേറ്റിങില്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്നത് നേരത്തെ ദി ഗോഡ്ഫാദറാണ്. 9.1 ആണ് ചിത്രത്തിന്റെ റേറ്റിങ്.
അതേസമയം ഐഎംഡിബി റേറ്റിങ്ങിൽ ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ
ചിത്രവും ജയ് ഭീം ആണ്. ലോകസിനിമയ്ക്ക് ഒപ്പം ജയ് ഭീം ഉയർന്നത് സൂര്യയുടെ ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിജെ ഗണവേലാണ്. അഭിഭാഷകാനായി ആണ് സൂര്യ എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…