Cinema

പ്രശാന്ത് വർമ്മ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; ഫസ്റ്റ് ലുക്ക് ഇന്ന്

ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് എത്തും.

അദ്ദേഹത്തിന്റെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ‘ജയ് ഹനുമാൻ’ പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോൾ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ആവേശം സൃഷ്ട്ടിക്കുന്നുണ്ട്. അതിൽ ഹനുമാൻ ഒരു പുരാതന ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആകർഷകമായ ഈ പ്രീ- ലുക്ക് പോസ്റ്റർ, ദീപാവലിക്ക് ഒരു ദിവസം മുമ്പ് ഇന്ന് പുറത്ത് വരുന്ന വമ്പൻ അപ്‌ഡേറ്റിന്റെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ നായകനായി ആരാണ് എത്തുകയെന്നുള്ള പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഹനുമാൻ എന്ന ദൈവിക കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുകയെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ ശക്തമാണ്.

നിർമ്മാതാക്കളായ നവീൻ യെർനേനിയും വൈ രവിശങ്കറും ഗുണനിലവാരത്തോടുള്ള സിനിമാനുഭവം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ പേരുകേട്ടവരാണ്. ‘ജയ് ഹനുമാൻ’ ഉയർന്ന നിർമ്മാണ മൂല്യങ്ങളും മികച്ച സാങ്കേതിക നിലവാരവും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന്, ഈ പ്രോജെക്ടിലുള്ള അവരുടെ പങ്കാളിത്തം ഉറപ്പുനൽകുന്നു. പിആർഒ – ശബരി .

News Desk

Recent Posts

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

6 hours ago

പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന്…

16 hours ago

ഷൈൻ ടോം ചാക്കോയും വിൻസിയും പ്രധാന വേഷത്തിൽ “സൂത്രവാക്യം” പൂജ; നിർമ്മാണം സിനിമാബണ്ടി..!!

ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം "സൂത്രവാക്യ"ത്തിൻ്റെ പൂജ നടന്നു.…

2 days ago

ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ “എങ്കിലേ എന്നോട് പറ”

ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. "എങ്കിലേ എന്നോട്…

4 days ago

14 മാസങ്ങൾക്ക് ശേഷം വന്നിട്ടും ആവേശക്കടൽ: യുവരാജാവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുൽഖർ സൽമാൻ..!!

ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി മലയാളത്തിന്റെ ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ…

5 days ago

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ജിസിസിയിലും വിതരണ ശൃംഖല ആരംഭിച്ചു; ലക്കി ഭാസ്കർ ആദ്യ ചിത്രം

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' റിലീസ് ഒക്ടോബർ 31 ന് ദീപാവലിക്ക്. വെങ്കി…

6 days ago